Saturday, December 1, 2012

നഷ്ട ബോധം....



നീ വരും വഴികളില്‍ ഞാന്‍ നിന്നെ കാത്തു നിന്നിരുന്നതും
നീ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ കടന്നു
പോയിരുന്നതും ഒരു പക്ഷെ നിന്നോടു പറയാന്‍
കരുതി വെച്ചിരുന്ന വാക്കുകള്‍ എന്റെ മനസ്സിന്റെ അടിത്തട്ടില്‍
എനിക്കൊളിപ്പിച്ചു വെക്കേണ്ടി വന്നു..
പറയാന്‍ കഴിയാതെ മനസ്സിലൊളിപ്പിച്ചു വെച്ച ആ വാക്കുകള്‍...
ഈ ഏകാന്ത ജീവിതത്തില്‍ ഒരു നഷ്ട ബോധമായി
മനസ്സില്‍ തിങ്ങി നിറയുന്നു...
മനസ്സില്‍ പല വര്‍ണ്ണങ്ങളാല്‍ വരച്ചുണ്ടാക്കിയ
നിന്റെയാ മനോഹര ചിത്രം... ആ നഷ്ട ബോധത്താല്‍
ഇന്നു വികൃതമായിരിക്കുന്നു...
ഇനിയൊരിക്കലും തിരിച്ചു കിട്ടാന്‍ കഴിയാത്ത ആ നല്ല കാലം
കൈ വിട്ടു പോയിരിക്കുന്നു.ഇനി ഒരിക്കലും കാണാന്‍ കഴിയാത്ത...
ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലങ്ങളിലേക്ക്....

6 comments:

  1. Wow..Super....All the wishes

    ReplyDelete
  2. ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത അകലങ്ങളിലേക്ക്....

    ReplyDelete
  3. നഷ്ടമായതൊക്കെ ചിലപ്പോള്‍ നേട്ടമായേക്കാം കുറെക്കഴിഞ്ഞ് നോക്കുമ്പോള്‍

    ReplyDelete
  4. കൈവിട്ട് പോയ നല കാലം പോട്ടെ..നടന്ന് കൊണ്ടിരിക്കുന്നത് നല്ല കാലമായങ്ങ് കരുതാ..നഷ്ടബോധാം കണ്ട് കാര്യമൊന്നുമില്ല

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...