Sunday, September 9, 2012

ബാല്യത്തിലേക്കൊരു മടക്കയാത്ര

സ്വപ്നം മാത്രമാണെങ്കിലും മനസ്സില്‍ ഞാനൊരു യാത്രയെ താലോലിക്കുന്നുണ്ട്.
എന്റെ ബാല്യത്തിലേക്കുള്ള ഒരു യാത്ര.ഒരു മടക്കയാത്ര.വഴി തെറ്റി വന്ന
അപരിചിതനായ ഒരു മനുഷ്യന്‍ സ്വന്തം നാട്ടിലേക്കു തിരികെ പോകാന്‍
ഇഷ്ടപ്പെടുന്നത് പോലെ ഞാന്‍ എന്റെ ബാല്യത്തിലേക്കു തിരികെ
യാത്രയാകാന്‍ ആഗ്രഹിക്കുന്നു....ഓര്‍മ്മയുടെ പാഴ്പ്പറമ്പില്‍ കുളിര്‍
മഴയായി ബാല്യ സ്മരണകള്‍ നിറയുമ്പോള്‍ ആ സ്മരണകളെ താലോലിച്ച്
മനസ്സിലെ ഏകാന്തതയുടെ ആഴം ഞാന്‍ കുറക്കുന്നു. കൗമാരത്തിലേക്കും,
യൗവ്വനത്തിലേക്കും എത്തിപ്പിടിക്കാനുള്ള ത്വരയില്‍ പാതി വഴിയില്‍ ഇട്ടേച്ചു
പോകുന്ന ബാല്യം…

എനിക്കറിയാം..ബാല്യം കവര്‍ന്ന എന്റെ ഗ്രാമത്തിനിന്ന് മാറ്റങ്ങളൊരുപാടുണ്ട്.
കളിച്ചു വളര്‍ന്ന നെല്‍പ്പാടങ്ങള്‍ക്കു മീതെ ഉയര്‍ന്ന മണി മാളികകളും,
തെങ്ങിന്‍ത്തോപ്പുകള്‍ക്ക് പകരം വളര്‍ന്ന മണി സൗധങ്ങളും, ഊടു വഴികളും
കുന്നിന്‍ ചെരുവുകള്‍ ഇല്ലാതാക്കിയ ചെമ്മണ്‍ പാതകളും,ടാര്‍ റോഡുകളും
അങ്ങിനെ എന്റെ സ്വപ്ന സ്മൃതിയില്‍ അവശേഷിക്കുന്ന യാതൊന്നും ഇന്നില്ല.
എന്റെ ഗ്രാമമൊഴികെ...അതു കൊണ്ടു തന്നെ എന്റെ യാത്രയില്‍ പങ്കു ചേരാന്‍
ഞാന്‍ കാലത്തെ കൂടി കൂട്ടു വിളിക്കുന്നു. എന്റെ ഗ്രാമത്തിന്റെ ആ പഴയ മുഖം
തിരിച്ചു കിട്ടാന്‍...

കൊയ്ത്തു കഴിഞ്ഞ് ചെളി വെള്ളം കെട്ടിക്കിടക്കുന്ന പാടത്തേക്കാണു ആദ്യം
എനിക്കു പോകേണ്ടത്. പൊടിമീനുകള്‍ ഊളിയിടുന്നതും നോക്കി ഇത്തിരി നേരം അവിടെയിരിക്കണം...എന്നിട്ടു അവക്കു മീതെ കടലാസ് വഞ്ചിയുണ്ടാക്കി അതിന്റെ അമരക്കാരനാകണം.മന്ദമാരുതന്റെ തലോടലേറ്റ് വഞ്ചി അക്കരെയണയുന്നത് വരെ.
പിന്നെ ചാറ്റല്‍ മഴയില്‍ മനം തുടിച്ചു തിരിച്ചു മടങ്ങണം. വെള്ളം നിറഞ്ഞു നില്‍ക്കുന്ന
ഇടവഴിയിലൂടെ എന്റെ വീട്ടിലേക്ക്...

അതിനു ശേഷം എന്റെ ബാല്യത്തിനു നിറവേകിയ എന്റെ ഒത്തിരിയൊത്തിരി
കൂട്ടുകാരെ കാണണം. പെന്‍സില്‍ കഷ്ണങ്ങളും മഞ്ചാടി മുത്തുകളും പങ്കു വെച്ചു
സൗഹൃദത്തിന്റെ പുതിയ ലോകം തുറന്നു തന്ന എന്റെ കൂട്ടുകാര്‍.പുസ്തകത്താളില്‍
ഒളിപ്പിച്ചു വെച്ച മയില്‍പ്പീലിത്തുണ്ടുകള്‍ ആകാശം കാണിക്കാതെ പരസ്പരം
കൈമാറി മനസ്സില്‍ സ്ഥാനം പിടിച്ച എന്റെ ചങ്ങാതിമാര്‍. കാറ്റിനല്‍പ്പം ശക്തി
കൂടുമ്പോള്‍ തുരു തുരാ വീഴുന്ന കണ്ണിമാങ്ങകള്‍ പെറുക്കിയെടുത്ത് വീതം വെച്ചു
ആര്‍ദ്രമായ സൗഹൃദത്തിന്റെ ജാലകം തുറന്ന എന്റെ പ്രിയ കളിക്കൂട്ടുകാര്‍.
അവരോടൊത്ത് കൂടി ആ പഴയ നിമിഷങ്ങളെ പുനര്‍ജ്ജീവിപ്പിക്കണം.
പൂത്തുലഞ്ഞു നില്‍ക്കുന്ന കശുമാവിന്‍ ചോട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കണം,
കള്ളനും പോലീസും കളിച്ചു മരമായ മരം മുഴുവനും കയറിയിറങ്ങണം..

പിന്നീട് ഒരു സഞ്ചിയും തൂക്കി ഞാവല്‍ പഴം പെറുക്കാന്‍ പോകണം കുന്നിന്‍
ചെരുവിലുള്ള സ്ഥിരം വിശ്രമ താവളത്തിലുരുന്ന് അവയെ ഒന്നൊന്നായ് സേവിച്ച്
നാവിലും ചുണ്ടിലും വയലറ്റ് നിറമാക്കണം...തീര്‍ന്നു കഴിഞ്ഞാല്‍ വീണ്ടും ഞാവല്‍
മരത്തിന്റെ ചുവട്ടിലേക്ക്... ഒടുവില്‍ കിഴക്കേ പറമ്പിന്റെ അരികിലൂടെ ഒഴുകുന്ന
പുഴയില്‍ മാനം കറുക്കുന്നത് വരെ കുളിക്കണം.അല്ലെങ്കില്‍ വല്യുമ്മയുടെ നീട്ടിയുള്ള
വിളി ചെവിയിലെത്തും വരെ...മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയ പഴയ
ദിനങ്ങളെ മണിക്കൂറുകള്‍ യുഗങ്ങളാക്കി തീര്‍ക്കണം..

ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്.
എങ്കിലും...ഓര്‍മ്മകളില്‍ ഒരായിരം പൂത്തിരി കത്തിക്കുന്ന
ആ നാളുകള്‍ സപ്ത വര്‍ണ്നങ്ങളാല്‍ ശോഭിതമാകട്ടെ ഇനിയെന്നും....
(കടപ്പാട്. എന്റെ കൂട്ടുകാരന്‍ ഷമീറിനോട്..)

50 comments:

 1. നന്നായിട്ടുണ്ട്

  ReplyDelete
 2. മുത്തെ... ചുമ്മാ അവിടെ ഇരുന്നു നിനക്ക് പറഞ്ഞാല്‍ മതി, മനുഷ്യന്‍ ഇവിടെ അക്കെ ത്രില്ലടിച്ചു പോയി...ബാല്യം എനിക്ക് വേഗം തിരിച്ചു തരാന്‍ പ്രാര്‍ഥിക്കുക.

  പിന്നെ മദ്രസയില്‍ പോകുമ്പോള്‍ കൂട്ടുകാര്കൊപ്പം തോടുകള്‍ നീന്തി കടന്നും വല്ലവരും തോടിനു കുറുകെ ഇടുന്ന പാലം എടുത്തു പൊക്കി തോട്ടിലേക്ക് ഇടുന്നതും കുന്നത്ത് പോയി പറങ്കിമാവിലിരുന്നു കാജാബീഡി വലിക്കുന്നതും, രാത്രികളില്‍ കരിക്ക് ഇടാന്‍ പോകുന്നതും, വല്ലവന്റെയും മാങ്ങയും,പേരക്കയും കട്ട് തിന്നുന്നതും, അപ്രിള്‍ഫൂളിനു വിക്രിയകള്‍ ചെയ്യുന്നതും. എല്ലാം ഒഴിവാക്കി എന്ത് ചെറുപ്പകാലം ആണെടാ മാക്രി.... കൊതിപിച്ചു കുറച്ചു സമയത്തേക്ക് ....

  ReplyDelete
 3. "ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്.
  എങ്കിലും...ഓര്‍മ്മകളില്‍ ഒരായിരം പൂത്തിരി കത്തിക്കുന്ന
  ആ നാളുകള്‍ സപ്ത വര്‍ണ്നങ്ങളാല്‍ ശോഭിതമാകട്ടെ ഇനിയെന്നും...."

  റിയാസ്ക്കാ, മനോഹരമായ വരികളില്‍ മറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകള്‍ അതിമനോഹരമായി അവതരിപ്പിച്ചു.

  'കടപ്പാട്' എന്ന് കണ്ടപ്പോള്‍ കണ്‍ഫ്യൂഷന്‍ ആയി..

  ReplyDelete
 4. ബാല്യത്തിലേക്കുള്ള യാത്ര ആര്‍ദ്രവും മൃദുലവുമായ ഓര്‍മ്മകള്‍ മാത്രമാണ്....എല്ലാവർക്കും...കേട്ടൊ

  ReplyDelete
 5. പിച്ച വെച്ച് നടന്ന ബാല്യത്തിന്റെ നിഷകളങ്കമായ ഓര്‍മ്മകളിലേക്ക് , കാലത്തെ കൂട്ട് പിടിച്ചൊരു സ്വപ്ന യാത്ര...
  വളരെ നന്നായി റിയാസ് ചേട്ടാ...അഭിനന്ദനങ്ങള്‍...
  ഓര്‍മ്മകള്‍ കൂടുമ്പോള്‍, യാത്രകള്‍ ഒരിക്കലും തീരുന്നില്ലല്ലോ... യവ്വനത്തില്‍ ബാല്യത്തിലേക്കും, വാര്‍ധക്യത്തില്‍ യവ്വനതിലേക്കും, ഇടയിലെപ്പോഴേലും കൌമാരത്തിലെക്കും നമുക്ക് മടങ്ങി വരാം ..
  എന്നും ബാല്യത്തിന്റെ ഓര്‍മ്മച്ചെപ്പിലെക്കുള്ള ഇതുപോലത്തെ ഓരോ മടക്ക യാത്രയും എനിക്ക് നനുത്ത ഒരു സങ്കടമാണ്...
  കാരണം ഇതൊന്നുമായിരുന്നില്ലല്ലോ എന്റെ ബാല്യകാലം...
  എങ്കിലും ഞാന്‍ ഭാഗ്യവാനാണ് കാരണം എന്തെങ്കിലുമൊക്കെ ഓര്‍മ്മകള്‍ എനിക്കുണ്ടല്ലോ.. അത് പോലും ഇല്ലാത്തവരും ഇല്ലേ..?

  നന്ദി റിയാസ് ചേട്ടാ.. പോസ്റ്റ് വളരെ നന്നായി..
  ഇനിയും നല്ല യാത്രകള്‍ പ്രതീക്ഷിക്കുന്നു..

  ReplyDelete
 6. റിയാസ്.
  സുന്ദരമെന്ന് മാത്രം പറഞ്ഞാല്‍ അനീതിയാകും. അതിസുന്ദരം.
  കാലത്തെ കൂട്ട് പിടിച്ചു നടത്തിയ ഈ സ്വപ്നയാത്ര ഒത്തിരി ഇഷ്ടായി.
  ആശംസകള്‍

  ReplyDelete
 7. എനിക്ക് എന്റെ ബാല്യത്തിലേക്ക് തിരിച്ച് പോകണം, ഒപ്പം ആ പഴയ കാലവും വേണം. ഒരു സ്വപ്നയാത്രയെന്കിലും പഴയ എല്ലാം പുനര്ജ്ജനിച്ചുള്ള യാത്ര...മനോഹരസങ്കല്‍പം.

  ReplyDelete
 8. മദ്രസ കഥ പറഞ്ഞപ്പോഴാ ഓര്‍ത്തത്‌,മദ്രസയില്‍ പോകാതെ ക്രിക്കറ്റ് കളിച്ചതിനു വാപ്പയുടെ കയ്യില്‍ നിന്നും പൊതിരെ തല്ലു കിട്ടിയത്..
  ഗൃഹാതുരത്വം ഉണര്‍ത്തുന്ന നല്ല എഴുത്ത്..സ്വപ്നമായ യാത്ര..

  ReplyDelete
 9. ellavarudeyum manassile oru mohamanu thankal ivide avatharippichathu...adipoli..pattumenkil niangalude village ine kurichulla kurippu alllenkil vivaranam koodi post cheithal othiri kenkekamakum...

  ReplyDelete
 10. ഒരവസരം കൂടി കിട്ടിയാല്‍, കൌമാരത്തിലേക്കും, പഴയ കലാലയജീവിതത്തിലേക്കും പോവാനാ എനിക്കിഷ്ടം...അവിടെയുപേക്ഷിച്ചു പോന്ന ഓര്‍മകള്‍ക്കാണ് ഏറ്റവും മധുരമെന്നു ഇപ്പോള്‍ ഞാനറിയുന്നു...

  ReplyDelete
 11. നൊസ്റ്റാൾജിയ ഉണർത്തുന്ന പോസ്റ്റും, വരികളും. ദാ ഈ മനോഹരമായ പാട്ടാണ് ആദ്യം മനസ്സിലേക്ക് ഓടി വന്നത്. നല്ല വരികൾ സമ്മാനിച്ച് കുറച്ച് നിമിഷത്തേക്കെങ്കിലും വയലേലകളും,ഞാറുനടലും,കുളക്കടവിലെ സന്ധ്യകളും ഓർമ്മപ്പെടുത്തിയതിനു താങ്കൾക്ക് തന്നെ ആ പാട്ട് ഡെഡിക്കേറ്റ് ചെയ്യുന്നു. ആശംസകൾ. കാണാം..കാണും. ഹാപ്പി ബാച്ചിലേഴ്സ്.
  ജയ് ഹിന്ദ്

  ReplyDelete
 12. ദേ, വീണ്ടും.
  ആ ഫോട്ടോ. അത് ഒന്ന് ഒന്നരയാണ് ട്ടൊ.. ഉഗ്രൻ..

  ReplyDelete
 13. കൊതിപ്പിച്ചു കളഞ്ഞല്ലോ. മനോഹരമായ പോസ്റ്റ്. ഒരിക്കല്‍ കൂടി ഒരു കുട്ടിയാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍.... സ്കൂള്‍, കോളേജ്‌ കാലഘട്ടം ഒരിക്കല്‍കൂടി തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു. ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കൊരു പാട്ട് ഓര്‍മ്മ വന്നു. ഇതാ കേള്‍ക്കൂ..

  "സ്വന്തം സ്വന്തം ബാല്യത്തിലൂടെ..
  ഒന്നു പോകാന്‍ മോഹമില്ലാത്തവരുണ്ടോ?"

  ReplyDelete
 14. Hi,

  Please see comment for this post here in this blog:


  http://enikkuthonniyathuitha.blogspot.com/

  Thanks

  Kochuravi

  ReplyDelete
 15. ഈ നടക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞ് മനുഷ്യരെ കഷ്ടപ്പെടുത്താൻ എന്തു രസം അല്ലേ?
  കൊള്ളാം. നന്നായി എഴുതീട്ടുണ്ട്.
  ആശംസകൾ.

  ReplyDelete
 16. ഒരുനാളും തിരികെ വരാത്തൊരാ
  നാളിലേയ്ക്കറിയാതെ
  ഒന്നു ഞാന്‍പോയി വന്നു

  ReplyDelete
 17. കുട്ടിക്കാലം-പൊടിമീൻ, മഞ്ചാടിമണികൾ, കാജാബീഡി-ഓർമകൾ! നന്നായിട്ടുണ്ട്!

  ReplyDelete
 18. ബാല്യകാലസ്മരണകള്‍ എപ്പോഴും nostalgic ആണ്.
  ജീവിതത്തിന്റെ പരുക്കന്‍ തലങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ ഒന്നും അറിയാതെ ജീവിച്ചിരുന്ന ആ സുവര്‍ണകാലം ഇത്തിരിനേരത്തേക്കെങ്കിലുമൊന്ന് തിരിയെ കിട്ടിയിരുന്നെങ്കിലെന്ന് മോഹിക്കാത്തവരുണ്ടോ?
  നന്നായെഴുതി.

  ReplyDelete
 19. എല്ലാവരും കൊതിക്കുന്ന എന്നാല്‍ ആര്‍ക്കും കിട്ടാത്ത ഒന്നാണ് ബാല്യകാലത്തിലേക്ക് ഒരു തിരിച്ചു പോക്ക്.. നല്ല ഓര്‍മകള്‍ മനസ്സിനു സുഖം നല്‍കും..

  നല്ല എഴുത്ത്.

  ReplyDelete
 20. പ്രിയപ്പെട്ട റിയാസ്,

  വളരെ സുന്ദരമായ ബാല്യ സ്മരണകള്‍.എന്നെ ഇപ്പോഴും മോഹിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്റെ അച്ഛന്റെ വീട്ടില്‍ ഞാന്‍ ചിലവഴിച്ച അവധിക്കാലങ്ങള്‍!പാടവും,ചിറയും,പരല്‍ മീനും,തരവിന്‍ മുട്ടയും, കശുവണ്ടിയും,അരിയുണ്ടയും,കുളവും,ഞാവല്‍ പഴങ്ങളും..................ഒത്തിരി,ഒരു പാട്,ഓര്‍മ്മകള്‍ പുറകിലേക്ക് കൊണ്ട് പോയതിനു നന്ദി.

  സസ്നേഹം,

  അനു

  ReplyDelete
 21. നല്ല എഴുത്ത്. ബാല്യകാലത്തേക്ക് യാത്രപോയി..

  ReplyDelete
 22. ettavum nalla kalaghattathe kurichannu ekka evide avatharippichathu athukonduthanne aa ormakalileku thirichupokan ethuvazhi sadhichu nanni egane oru vishayam avatharippichathinnu aashamsakal nerunnu....

  ReplyDelete
 23. റിയാസെ, പൊതുവേ വരികള്‍ സാഹിത്യപരമായി കൂട്ടിയിണക്കി വെറുതെ എഴുത്തുന്നവരോട് എനിക്ക് വെറുപ്പാണ്. ആദ്യം വായിച്ചപ്പോള്‍ എനിക്കതാണ് തോന്നിയതും. പക്ഷേ കുറച്ചങെത്തിയപ്പോള്‍ വായിച്ചു രസം പിടിച്ചു പോയി. എത്ര നന്നായി ബാല്യ കാലത്തെ കുറിച്ച് പറഞ്ഞു. രസകരമായി മടുപ്പില്ലാതെ.
  അതും ഓരോരുത്തരുടെയും ബാല്യത്തിലേക്ക് നടത്തിച്ചു എന്നതാണ് സത്യം.
  ബാല്യത്തിലേക്കുള്ള തിരിച്ചു പോക്ക് അതിങ്ങനെ എങ്കിലും സാധ്യമാക്കിയതിന് ഒത്തിരി നന്ദി.
  കൂടെ ഒരിക്കല്‍ പോലും തിരിച്ചു കിട്ടാത്ത ആ നല്ല കാലത്തെ ഓര്‍മകള്‍. നമുക്ക് പറ്റിയില്ലെങ്കിലും പുതിയ തലമുറക്കെങ്കിലും എത്തിച്ചു കൊടുക്കാമോ?
  എവിടെ അവര്‍ക്കിപ്പോള്‍ പറയാനുള്ളത്, മൊബൈലിന്റെയും, ബ്ലൂ ടൂത്തിന്റെയും, ഇന്റെര്‍നെറ്റിന്റെയും കഥകള്‍ മാത്രമല്ലേ ഉള്ളൂ.
  നാം എത്രയോ ഭാഗ്യവാന്മാര്‍.

  ReplyDelete
 24. "ആദ്യമാദ്യമെനിക്കുണ്ടായ്
  വളരാനുള്ള കൌതുകം
  അതു വേണ്ടീരുന്നില്ലെന്നിന്നു
  തോന്നുന്നതെന്തിനോ....!”

  അങ്ങനെയാണ്.
  ബാല്യത്തിൽ ഒരിക്കലും ബാല്യത്തിന്റെ വില അറിഞ്ഞിരുന്നില്ല.
  ഓർമ്മകൾ ഇത്ര രോമാഞ്ചം പകരും എന്നും കരുതിയിരുന്നില്ല!

  നല്ല കുറിപ്പ്.
  ആശംസകൾ!

  ReplyDelete
 25. നഷ്ടപ്പെട്ട ..
  ബാല്യത്തിന്റെ...
  അതിമനോഹരമായ ഒരു ചിത്രം!!!
  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 26. aa nalla nalukal ormayil ennum sookhikkaam.......... aashamsakal..........

  ReplyDelete
 27. എന്താ മച്ചൂ എന്നെ സ്വീകരിച്ചി രുത്താന്‍ ഒരുത്തനും ഇല്ലേ ഇവിടെ ? എന്തായാലും എന്‍റെ ബാല്യകാലം വളരെ മോശം ആയിരുന്നു അതുകൊണ്ട് ഞാന്‍ ഗുണ്ടാ ആയി, എന്നാലും ആ‍ ബാല്യകാലം ഒരു സ്വപ്നത്തിലൂടെ കാണിച്ചു തന്ന നിന്നെ ഞാന്‍ എന്‍റെ പ്രിയഷിക്ഷ്യന്‍ ആകുന്നു.

  ReplyDelete
 28. ബാല്യകാലം, എ ഓര്‍മ്മകള്‍ എല്ലാം മനസിലേക്ക് ഓടി വന്നു! ഒരു നിമിഷമെങ്കിലും ആ ഓര്‍മ്മകള്‍ തിരിച്ചു തന്നതിന് തീര്‍ച്ചയായും നന്ദി

  ReplyDelete
 29. ബാല്യം എന്നും സുഖമുള്ള ഒരോര്‍മ്മയാണ്... അല്ലേ?

  നല്ല പോസ്റ്റ്!

  ReplyDelete
 30. പോസ്റ്റിലെ ചിത്രം ഇഷ്ട്ടായിട്ടോ. 36 ദിവസം നാട്ടിലുണ്ടായിരുന്നു. നല്ല രസായി. മഴയൊക്കെ കണ്ടു തിരിച്ചു പോന്നു.

  ReplyDelete
 31. ബാല്യത്തിലേക്കുള്ള മടക്കയാത്രയില്‍ എനിക്കും ഒരു സീറ്റ് കരുതിവെക്കുക.
  ആശംസകള്‍...........

  ReplyDelete
 32. ഒരിക്കലും തിരിച്ചു കിട്ടാത്ത സുഖമുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ബാല്യകാലത്തിലേക്ക് എന്നെ കൂട്ടികൊണ്ട് പോവല്ലേ....

  ReplyDelete
 33. നമ്മുടെ തൊടികൾ, അതിൽ കുഞ്ഞിക്കാലുകൾ പതിപ്പിച്ച് ഓടിക്കളിക്കുന്ന കുട്ടികൾ, തണലുപടർന്നു കിടക്കുന്ന ഇടവഴികൾ, പച്ചപരവതാനി പോലെ യുള്ള കുളങ്ങൾ... ഒക്കെയുമെവിടെ?

  പക്കിപോയ് പറവപോയ്
  പൂവു പോയ് പൂക്കാലം പോയ്
  ബാക്കി വല്ലതുമുണ്ടോ
  എന്ന് എൻ.വി. എഴുതിയത് ഓർമ്മ വരുന്നു.

  നമ്മുടെ ഗൃഹാതുരത്വങ്ങൾ വല്ലാത്ത നാണക്കേടാകുന്ന ഒരു കാലത്താണിപ്പോൾ നമ്മൾ പാർക്കുന്നത്... എഴുത്ത് നന്നായി.

  ReplyDelete
 34. നിഷ്കളങ്ക്കതന്‍ ബാല്യവും കുസൃതിതന്‍ കൌമാരവും ...
  ഇനി ഒരു സ്വപ്നം മാത്രം ............

  ReplyDelete
 35. ബാല്യ കാല സ്മരണകള്‍ മനോഹരമായി എഴുതി കൊതിപ്പിച്ചു കളഞ്ഞല്ലോ..

  ഈ ഞാവല്പ്പഴവും ഞാനും മദ്രസയും...ഒരു പിടി ഓര്‍മ്മകള്‍ ഇവിടെയുമുണ്ട്.
  മുന്‍പ് എഴുതിയതാണു.
  http://entevara.blogspot.com/2010/02/blog-post_17.html

  ReplyDelete
 36. റിയാസ് ടൈം മിഷീനില്‍ കയറി ബാല്യകാലത്തേക്ക് പോയ പ്രതീതി ആയി..

  വളരെ നല്ല രചന!

  ReplyDelete
 37. എനിക്കു സ്വന്തം എന്നു പറയാന്‍ ബാല്യം മാത്രം. അതിനു ശേഷം ഞാന്‍ ഒറ്റക്കായിരുന്നില്ലല്ലോ.. അതല്ല ഇങ്ങനെ പോയാല്‍ ബ്ലോഗുകള്‍ "ബാല്യം" മാത്രമായിത്തീരുമല്ലോ? കൌമാരവും യുവത്തവുമൊക്കെ ബ്ലോഗില്‍ നിറയട്ടെ.....

  ReplyDelete
 38. ഏവരും കൊതിക്കുന്നതാണ് ഈ തിരിച്ചു പോക്ക്, ആ കൊതി ഇരട്ടിച്ചു രിയാസിന്റെ മനോഹരമായ വരികള്‍ വായിച്ചപ്പോള്‍.

  ReplyDelete
 39. വളരുമ്പോഴേ ബാല്യത്തിന്‍റെ വില അറിയൂ..
  കൌമാരത്തിന്‍റെ വില അറിയണമെങ്കില്‍ വയസ്സാവണം...ഹ്ഹ്ഹ്


  ആശംസകള്‍..!!

  ReplyDelete
 40. യെ ദൌലത് ഭി ലേലോ,യെ ശുഹരത് ഭി ലേലോ
  ഭലേ ചിന്‍ ലോ മുജ്സെ മേരി ജവാനി.................
  മഗര്‍ മുജ്കോ ലൌടാ ദോ ബച്പന്‍ കാ സാവന്‍
  വോ കാഗസ് കി കഷ്തി,വോ ബാരിഷ് കാ പാനി..
  മുഹല്ലേ കി സബ്സേ പുരാനി നിശാനി
  വോ ബുധിയാ ജിസേ ബച്ചെ കഹ്തെ തെ നാനി
  വോ നാനി കി ബാതോന്‍ മേ പരിയോന്‍ കാ ദേരാ
  വോ ചഹരെ കി ജുരിയോന്‍ മേ സാധിയോന്‍ കാ ഫെരാ
  ഭുലായ നഹി ഭുല്‍ സക്താ ന കൊയീ
  ഭുലായേ നഹി ഭുല്‍ സക്താ ന കൊയീ
  വോചോടി സി രാതെന്‍ വോ ലമ്പി കഹാനി
  കടി ധുപ് മേ അപ്നെ ഘര്‍ സെ നികലനാ
  വോ ചിഡിയാ വോ ബുലബുല്‍ വോ ടിടലി പകടനാ
  വോ ഗുടിയാ കി ശാദി മേഇന്‍ ലടനാ ജഗടനാ
  വോ ജൂലോന്‍ സെ ഗിരനാ വോ ഗിര്‍ കെ സംബലനാ
  വോ പീതല്‍ കെ ചല്ലോന്‍ കെ പ്യാരേ സെ ടോഫെ
  വോ ടുടി ഹുയീ ചുദിയോന്‍ കി നിശാനി
  കഭി റേത്ത് കെ ഉണ്ച്ചേ ടിലോന്‍ പേ ജാനാ
  ഘരോണ്ടേ ബനാനാ ബനാകെ മിടാനാ
  വോ മാസൂം ചഹത്ത് കി തസ് വീര്‍ അപ്നി
  വോ ക്വാബോന്‍ ഖിലുനോന്‍ കി ജാഗിര്‍ അപ്നി
  ന ദുനിയാ കാ ഗം താ ന രിഷ്ടോന്‍ കെ ബന്ധന്‍
  ബടി ഖുബ് സൂരത് തി വോ സിന്ധഗാനി
  യേ ദൌലത് ഭി ലേലോ, യേ ശുഹരത് ഭി ലേലോ
  ഭലേ ചിന്‍ ലോ മുജ്സെ മേരി ജവാനി .....................

  Best regards..

  റഫീഖ്
  തളിക്കുളം

  ReplyDelete
 41. നഷ്ടമായ ബാല്യം ..തിരിച്ചു കിട്ടാത്ത ബാല്യം ... തിരിച്ചറിവില്ലാത്ത ബാല്യം .... gr8 Nestalgic story...

  ReplyDelete
 42. പ്രിയ റിയാസ്, ബാല്യത്തിലേക്ക് മടങ്ങിപ്പോകാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്? നന്നായി എഴുതി.

  സ്നേഹത്തോടെ,

  ReplyDelete
 43. ബാല്യം പോലെ മനോഹരം.. മനസ്സ് അര്‍ദ്രമാകുംപോള്‍ ശരീരമാകെ രോമാഞ്ചം-ഞങ്ങള്‍ക്ക് തോലാഞ്ചം(കരടി നെയ്യ് തേച്ചു അത് രോമാഞ്ചം ആക്കാന്‍ ശ്രമിക്കുന്നുണ്ട്)... അതൊരു അനുഭൂതിയാണ് അറിയിപ്പാണ്, ആത്മാവില്‍ തൊടുന്നു എന്ന് അറിയിക്കുന്ന ശരീരത്തിന്റെ വിദ്യ.. ആ അനുഭവം ഒരിക്കല്‍ കൂടി സമ്മാനിച്ച തനിക്കു ഒരായിരം ആശംസകള്‍ എന്ന് താങ്കളുടെ ദാസനും വിജയനും.

  ReplyDelete
 44. "എനിക്കറിയാം..ബാല്യം കവര്‍ന്ന എന്റെ ഗ്രാമത്തിനിന്ന് മാറ്റങ്ങളൊരുപാടുണ്ട്. കളിച്ചു വളര്‍ന്ന നെല്‍പ്പാടങ്ങള്‍ക്കു മീതെ ഉയര്‍ന്ന മണി മാളികകളും, തെങ്ങിന്‍ത്തോപ്പുകള്‍ക്ക് പകരം വളര്‍ന്ന മണി സൗധങ്ങളും, ഊടു വഴികളും കുന്നിന്‍ ചെരുവുകള്‍ ഇല്ലാതാക്കിയ ചെമ്മണ്‍ പാതകളും,ടാര്‍ റോഡുകളും അങ്ങിനെ എന്റെ സ്വപ്ന സ്മൃതിയില്‍ അവശേഷിക്കുന്ന യാതൊന്നും ഇന്നില്ല.എന്റെ ഗ്രാമമൊഴികെ..."

  എല്ലാ ഗ്രാമങ്ങള്‍ക്കും സംഭവിച്ച അപചയമാണ് ഇത്. ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് വളര്‍ന്നതോടെ നന്മകളാല്‍ സംരുധമെന്നു കവി പാടിയ നാട്ടിന്‍പുറങ്ങള്‍ പഴങ്കഥകള്‍ ആവുകയാണ്.

  ആര്‍ത്തുല്ലസിച്ചു ആടിത്തിമിര്‍ത്ത ബാല്യത്തിലേക്കുള്ള മടക്കയാത്രയില്‍ ആദ്യം ചെന്നെത്തുക ചക്കര മാവിന്‍ ചുവട്ടിലെ കളിയൂഞാലില്‍ ആയിരിക്കും. നഷ്ട സൌഭാഗ്യങ്ങളുടെ മധുര ബാല്യത്തിലേക്ക് ഒരു വേള അനുവാചകരെ തിരിച്ചു കൊണ്ട് പോകുവാന്‍ റിയാസിന് സാധിച്ചു. ആഖ്യാന മികവു പോസ്റ്റിനെ നിലവാരമുള്ളതാക്കി എന്ന് ഞാന്‍ പറയുന്നു. ആശംസകള്‍.

  ReplyDelete
 45. സ്കൂളിലേക്ക് പലപ്പോഴും ബസ്സില്‍ പോകത്തില്ല.തിരുവനന്തപുരത്തെ
  കോസ്മേപോളിസ്റ്റന്‍ ആശുപത്രിഇപ്പോള്‍ സ്ഥിതി ചെയ്യുന്നത ഭാഗ
  ത്തുണ്ടായിരുന്ന വയല്‍ വരമ്പിലൂടെ പട്ടം സെന്റ് മേരിസ് സ്കൂളിനു
  പിന്നിലെത്തും.കാറ്റേറ്റ് തലയാട്ടി നില്ക്കുന്ന നെല്‍ച്ചെടികളെ തലോടി
  വരമ്പിന്‍ പൊത്തിലിരിക്കുന്ന ചെറുഞണ്ടുകളുടെ കാലില്‍ പിടിച്ചു
  വലിച്ചും ചിലപ്പോള്‍ തണ്ടൊടിച്ചെടുത്ത് കതിര്‍പാല്‍ വലിച്ചു കുടി
  ച്ചും(എന്തു രുചികരമാണ്)സ്കൂളില്‍ പോയ ബാല്യ കാലം ഓര്‍ത്തു
  പോകുന്നു. ഇന്നാരെങ്കിലും വിശ്വസിക്കുമോ തിരുവനന്തപുരം നഗ
  രത്തിന്റെ ഹൃദയ ഭാഗമായ മുറിഞ്ഞപാലംമുതല്‍ ഉള്ളൂര്‍ വരെ
  നെല്‍പ്പാടമുണ്ടായിരുന്നുവെന്ന്.

  ReplyDelete
 46. നല്ല എഴുത്ത്...ബാല്യം അധികം പേര്‍ക്കും മനോഹരമായ ഒരു ഓര്‍മയാണ്

  ReplyDelete
 47. ഇന്നെനിക്കെന്റെ ബാല്യം തിരികെ തരു ........

  ReplyDelete
 48. നന്നായിട്ടുണ്ട്. എല്ലാ ആശംസകളും..

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...