Tuesday, September 25, 2012

മാപ്പുസാക്ഷി


സ്നേഹത്തിന്റെ ചതുരംഗക്കളത്തില്‍ കരുക്കള്‍
മാറി മറിഞ്ഞത് നിന്റെ മനസ്സിലായിരുന്നു....
വിധിയെ പഴിച്ച് നീ പടിയിറങ്ങുമ്പോള്‍ ചിതറി വീണ
പളുങ്കു ചീളുകള്‍ ഒരു ജന്മത്തിന്റെ പ്രതീക്ഷകളായിരുന്നു...
നിന്റെ കണ്ണുകള്‍ പറഞ്ഞ കഥകള്‍ ഓര്‍മ്മയിലൊരു
നീറ്റലായി, നോവിന്റെ നനവായി കരളില്‍ നിറയുന്നു....
ചിതയുടെ വാതായനങ്ങള്‍ക്കപ്പുറം അടക്കിയ ഒരു തേങ്ങല്‍
ഒരു വിഷാദരാഗം രചിക്കുന്നു... കരിഞ്ഞമര്‍ന്ന ഭ്രാന്തന്‍
സ്വപ്നങ്ങളുടെ ഒരു പിടി ചാരമേന്തിയീ ശവപ്പറമ്പില്‍
ഞാനേകനാണ്.... ഒരു ദുരന്തത്തിന്റെ മാപ്പുസാക്ഷിയായി
ഓര്‍മ്മകളില്‍ നീയെനിക്ക് ചിത കൊളുത്തീടുക...

5 comments:

  1. ആകെ സെന്റിയാണല്ലോ....
    എന്തു പറ്റി!?

    ReplyDelete
  2. പ്രണയം ദുഖമാണുണ്ണീ...
    തമസ്സല്ലോ സുഖപ്രദം !

    ReplyDelete
    Replies
    1. പ്രണയം ദുഖമാണുണ്ണീ...
      ചീറ്റ് അല്ലോ സുഖപ്രദം !!

      Delete
  3. ഹോ വീണ്ടും പ്രണയത്തിന്റെ അഗാത ദുഖങ്ങള്‍ !!

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...