Thursday, September 13, 2012

എന്നാലും എനിക്കിട്ടു തന്നെ തന്നല്ലോടാ....

"ഡാ...കുന്നത്തെ സുധി ഗള്‍ഫീന്നു വന്നിട്ട് നീ കണ്ടാ.......?"

"ഇല്ലടക്കേ....അവനിപ്പൊ വല്യ ജാഡയാ....."

"വന്നിട്ട് രണ്ടീസായി...ഇതുവരെ ഇവ്ട്ക്ക് വന്നിട്ടില്ല..."

"ഉം...പെണ്ണന്വേഷിക്കണണ്ട്ന്നാ കേട്ടത്...."

"അയിന്...അവന്‍ മാത്രം വിചാരിച്ചാ പോരല്ലോ...വീട്ടുകാരും നാട്ടുകാരും കൂടി വിചാരിക്കണ്ടെ...അവനു പെണ്ണു കൊടുക്കണോന്ന്..."

"ഉം....ഇന്നലെ ജബ്രൂന്റെ കാറില്‍ പോണ കണ്ടു.."

"പെണ്ണു കാണാന്‍ പോയതാ....സുധിക്ക് വെല്യ ഉഷാറൊന്നും ഇല്ല പെണ്ണു കെട്ടാന്‍ വീട്ടാരുടെ നിര്‍ബന്ധാത്രെ... പെണ്ണു കെട്ടിക്കാന്..."

"എവിടെ...? അതൊക്കെ അവന്റെ നമ്പറല്ലേ...."

"ഇന്നലെ ജബ്രു പറഞ്ഞതാ....അവനോടാണത്രെ പെണ്ണിനെ നോക്കാന്‍ പറഞ്ഞിരിക്കുന്നത്...അവന്‍ക്ക് ഭയങ്കര ചമ്മലാത്രെ..."

"എന്റെ പൊന്നോയ്....വേറെ ആരു പറഞ്ഞാലും വിശ്വസിക്കാം...സുധിക്ക് പെണ്ണുങ്ങളെ നോക്കാന്‍ ചമ്മലാണേന്നു പറഞ്ഞാ ആരാണ്ടാ ഇന്നാട്ടിലു വിശ്വസിക്ക്യാ...."

"ഇത് അമ്മാതിരി നോക്കലല്ലോ...പെണ്ണു കാണല്‍ അല്ലേ...വീട്ടുകാരുടെ മുന്നില്‍ വെച്ച് നോക്കണ കാര്യാ പറഞ്ഞത്..."

"ഉം...നടക്കട്ടെ നടക്കട്ടെ...ജബ്രുമായിട്ടല്ലെ കമ്പനി....? അവസാനം സുധി നമ്മള്‍ടെ അട്ത്ത്‌ക്ക് തന്നെ വരും."

സുധി നല്ലവനാ...പക്ഷെ...ഒരുമിച്ച് കളിച്ച് വളര്‍ന്നവന്‍ ഒരു നാള്‍ ഗള്‍ഫില്‍ പോയി തിരിച്ച് വന്നപ്പോ നുമ്മളെയൊന്നും ഒരു മൈന്റുമില്ലേച്ചാ പിന്നെ നുമ്മളെന്ത് ചെയ്യും...കുറ്റോം കൊറച്ചിലും പറഞ്ഞു കലിപ്പങ്ങട് തീര്‍ക്കും...അല്ല പിന്നേ...!!!!!

വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെക്കന്‍ പെണ്ണു കെട്ടാന്‍ പൂവാ...
വേലേം കൂലീമില്ലാതെ ചുമ്മാ മറ്റുള്ളവരുടെ കുറ്റോം കൊറവും കണ്ടു പിടിച്ച് അതിനെ ചിക്കി ചികഞ്ഞ് ചൊറീം കുത്തിയിരിക്കുന്ന നമ്മള്‍ക്കിത് പിടിക്ക്യോ....? ചര്‍ച്ചകള്‍ പല തരത്തില്‍ പലവിധത്തില്‍ നടന്നു കൊണ്ടിരിക്ക്യേ... ദിനങ്ങള്‍ ഓരോന്നായി കടന്നു പോയി..പുതിയൊരു വാര്‍ത്ത കൂടി കേട്ടു.....

"സുധി കല്യാണം കഴിക്കണ്ടന്നു തീരുമാനിച്ച് ഗള്‍ഫിലേക്ക് തിരിച്ചു പോകുന്നു...അതിനു കാരണം ജബ്രുവിന്റെ കല്യാണം...."

പണിയില്ലാ പിള്ളേര്‍ പുതിയ വാര്‍ത്തയുടെ ഉള്ളടക്കമന്വേഷിച്ച് പരക്കം പാഞ്ഞു...

സംഗതിയുടെ കിടപ്പു വശം ഇങ്ങനെ....

ജബ്രുവുമായി സുധി പെണ്ണു കാണാന്‍ നടക്കുന്നു...ഓരോ വീട്ടില്‍ ചെന്ന് പെണ്ണിനെ കാണും...
സുധി ജബ്രുവിനോട് ചോദിക്കും...

"ഡാ ജബ്രു..എങ്ങിനെ ഉണ്ട് കുട്ടി....കൊള്ളാമോ...?"

"കൊഴപ്പല്ലടാ...നിനക്കിഷ്ടായോ....?"

"സുധി : ഇഷ്ടൊക്കെയായി...എന്നാലും എന്തൊ ഇരിത്...."

നാട്ടുകാരുടെ കുറെ ചായയും പലഹാരവും ചിലവായത് മിച്ചം.എന്തെങ്കിലുമൊരു കുറവ് സുധി കണ്ടു പിടിച്ച് ഒഴിവാക്കും. പെണ്ണുകാണല്‍ തകര്‍ത്തു നടന്നു കൊണ്ടിരിക്കുന്നു....അങ്ങിനെ ഗുരുവായൂര്‍ ഒരു പെണ്ണിനെ കാണാന്‍ പോയി...കണ്ട മാത്രയില്‍ തന്നെ സുധിക്ക് പെണ്ണിനെ പിടിച്ചു...

"ഇതാണു പെണ്ണ്...ഇതു മാത്രമാണെന്റെ പെണ്ണു....സുധിയുടെ മനസു മന്ത്രിച്ചു..."

സുധി ജബ്രുവിനെ ഒളികണ്ണിട്ട് നോക്കി...ജബ്രുവും സുധിയെ ഒളികണ്ണിട്ട് നോക്കി രണ്ടു പേരുടെയും മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു...

ഒരുപാട് പെണ്ണു കാണാന്‍ പോയതാണു. ചോദ്യങ്ങള്‍ ചോദിച്ച് ശീലാമായി...
എന്നിട്ടും സുധിയുടെ നാവ് നിലച്ചു...അല്ല ചതിച്ചു...വളരെ ബുദ്ധിമുട്ടി സുധി വാ തുറന്നു....

"എന്താ പേരു...?"

"സല്‍മ..."

"എവിട്യാ വീട്...?"

"ങേഹ്... " സല്‍മ സുധിയുടെ മുഖത്തേക്ക് നോക്കി

അതോടെ ഉള്ളതും കൂടെ പോയി...

"എന്താ ചെയ്യുന്നത്....?"

"ഡിഗ്രി ഫസ്റ്റിയറിനു പഠിക്കുന്നു...."

"വീട്ടിലാരൊക്കെയുണ്ട്...?"എവിടെയോ കണ്ടു പരിചയം..."

അതൊരു പെണ്ണുകാണലാണെന്നും അതു പെണ്ണിന്റെ വീടാണെന്നും സുധി അല്പനേരത്തേക്ക് മറന്നു പോയി, ഒപ്പം പഴയ കാലമോര്‍ത്തു പോയി....

ഒരു പിഞ്ചിരിയോടെ ആ പെണ്ണകത്തേക്കും പോയി...

"ഡാ...ജബ്രു ഇനി വേറെ പെണ്ണിനെ നോക്കണ്ടന്നു വീട്ടുകാരോട് നീ പറയ്...എനിക്കിഷ്ടായ്..കുട്ടിയെ....
എനിക്ക് വീട്ടുകാരോട് പറയാന്‍ ഒരു ചമ്മല്‍,ഇത്ര നാളും കല്യാണം ഇപ്പോ വേണ്ടന്നു പറഞ്ഞു നടന്നിട്ട്...നീ വീട്ടുകാരോട് പറഞ്ഞ് ശരിയാക്കണം...."

എല്ലാം ശരിയാക്കമെന്ന മട്ടില്‍ ജബ്രു തലയാട്ടി...

പോകുന്ന വഴി ഞാന്‍ സെന്ററിലിറങ്ങും....എനിക്കൊന്നു ചുള്ളനാവണം...നീ വീട്ടിലോട്ട് വിട്ടോ...
ജബ്രു നേരേ പോയത് സുധിയുടെ വീട്ടിലേക്കായിരുന്നു....അവിടെ ചെന്നു കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു ജബ്രു തന്റെ വീട്ടിലേക്ക് പോയി...

പിറ്റേ ദിവസം ജബ്രു തന്റെ വീട്ടുകാരുമായി കാറില്‍ കയറി പോകുന്നത് സുധി കണ്ടു...

സുധി "എവിടെക്ക്യാ" എന്നു കൈ കൊണ്ട് ആംഗ്യം കാണിച്ച് ചോദിച്ചു....

"ദിപ്പൊ വരാന്നു" പറഞ്ഞു പോയ ജബ്രു തന്റെ കല്യാണവും ഉറപ്പിച്ചിട്ടാ തിരിച്ചു വന്നത്...

പെണ്ണിന്റെ പേരു : സല്‍മ, വീട് : ഗുരുവായൂര്‍

"അടുത്തയാഴ്ച്ച നിശ്ചയം...പിന്നത്തെ മാസം കല്യാണം"

സുധി ആ വാര്‍ത്ത കേട്ട് തളര്‍ന്നിരുന്നു...

"സാമദ്രോഹീ....നീ എനിക്കിട്ട് പണി തന്നൂലേ...?ഒന്നൂല്ലേലും നമ്മളൊരുമിച്ച് എന്തോരം ചായേം പലഹാരോം... തിന്നതാടാ... നിന്നോടിതിനു ദൈവം ചോദിക്കുമെടാ...."

പെട്ടെന്നു തന്നെ സുധി ചാടി എഴുന്നേറ്റു, നേരെ പോയത് ട്രാവല്‍ ഏജന്‍സിയിലേക്കായിരുന്നു...

"ഇക്കാ... നാളെത്തേക്കോ മറ്റെന്നാളെത്തേക്കോ ദുബായിക്കൊരു ടിക്കറ്റ് വേണം..പൈസ എത്രയായാലും കൊഴപ്പമില്ല..."

13 comments:

 1. ഫ്രണ്ട്സായാൽ ഇങ്ങനെ വേണം
  ഇങ്ങനെ തന്നെ വേണം
  ഹിഹിഹി

  ReplyDelete
 2. മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ട് പോയി എന്ന് പറഞ്ഞപോലെ ആയല്ലോ.

  ReplyDelete
 3. ഇതേ ആശയമുള്ള കഥ മറ്റൊരിടത്ത് വായിച്ചിട്ടുണ്ട്. ക്ലൈമാക്സും ഇത് തന്നെ. കഥാപാത്രങ്ങള്‍ മാറിയെന്നു മാത്രം. എവിടെയാണെന്ന് ഓര്‍മ്മയില്ല :) ഇനി ഇവിടെത്തന്നെയാണോ മുന്‍പെങ്ങാനും..
  ചങ്ങാതി നന്നായാല്‍ ടാക്സിക്കാശു വേണ്ട എന്ന് ജബ്രു വിചാരിച്ചു കാണും..

  ReplyDelete
  Replies
  1. @ ജെഫു...ശരിയാണ്...മുമ്പ് ഞാനീ കഥ വേറെ ഒരു ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു....

   Delete
 4. അനുഭവകഥ! :)ചിരിച്ചു.

  ReplyDelete
 5. കഥ കോപ്പി അടിച്ചതാണന്നു ഒരു സുഹൃത്ത്‌ മാന്യമായി പറഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒറിജിനല്‍ കഥയുടെ പേരും രചയിതാവിന്റെ പേരും വെച്ച് വേണം കമെന്റ്റ്‌ ചെയ്യാന്‍.., ഇത്തരം കമെന്റ്സ് വായനക്കാരില്‍ സന്ദേഹം ഉണ്ടാക്കും. നല്ല കഥ, എനിക്കിഷ്ടമായി. ആശംസകള്‍.

  ReplyDelete
  Replies
  1. @ ഉദയപ്രഭന്‍...സുഹൃത്തെ...കോപ്പിയടി ഒന്നുമല്ലാട്ടൊ....ഇത് നമ്മുടെ സ്വന്തം സൃഷ്ടി തന്നെയാ....

   Delete
 6. ചിരിച്ചു...നല്ല സുഹ്യത്തുക്കൾ

  ReplyDelete
 7. ഈ പോസ്റ്റ് നേരത്തെ വായിച്ച് കമെന്റിട്ടിരുന്നല്ലോ ഭായ്.... :) മുമ്പ് ഒന്ന് പോസ്റ്റ് ചെയ്തിരുന്നല്ലേ

  ReplyDelete
  Replies
  1. @ മൊഹീ...പഴയ പോസ്റ്റ് ഇവിടെ ആയിരുന്നില്ല...
   വേറെ ബ്ലോഗിലായിരുന്നു...

   Delete
 8. വല്ലാത്ത ഒരു ചതിവായിപ്പോയല്ലോ മലരേ ...ഈ കൂട്ടുകാരെല്ലാം ജബ്രുനെ പോലെ ആയാല്‍ തീര്‍ന്നൂല്ലോ കാര്യം ...:))

  ഇതിനു സമാനമായ ഒരു കഥ കുമാരേട്ടന്റെ ബ്ലോഗ്ഗിലാണോ വായിച്ചതെന്നു ഒരു സംശയം ...!

  ReplyDelete
 9. ആഹഹഹ നല്ല പണി കിട്ടി അല്ലേ ,,,ഒരു ആതമകഥ എവിടെയോ മണം പിടിക്കുന്നല്ല്ലോ ...ഞാനോടി

  ReplyDelete
 10. ഹ ഹ ഹ .. കൊളളാം... കൂട്ടുകാരായാല്‍ ഇങ്ങനെ വേണം..

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...