Saturday, August 25, 2012

""ഓണാശംസകള്‍""കൊയ്ത്തു കഴിഞ്ഞ പാടത്ത് പനന്തത്തകള്‍ പറന്നിറങ്ങുന്നു.
ആവണി തുമ്പികള്‍ അന്തരീക്ഷത്തില്‍ നൃത്തം വെക്കുന്നു.
കൈത പൂവിനു മുത്തം കൊടുക്കാന്‍ വെമ്പി പറക്കുന്ന
കരിവണ്ടിന്റെ ചുണ്ടില്‍ ഓണത്തപ്പനു കുമ്പ നിറക്കാന്‍
ഓരോ തുള്ളി തേന്‍ തരുമോ എന്ന ശൃംഗാര ഗാനം മുഴങ്ങുന്നു.
കാക്ക പൂക്കള്‍ നാണം കൊണ്ടു മുഖം കുനിക്കുന്നു...

കര്‍ക്കിടകത്തിന്റെ കറുത്ത ചേലകള്‍ വലിച്ചെറിഞ്ഞു
ചിങ്ങം പിറന്നപ്പോള്‍ കര്‍ഷകരുടെ മുഖങ്ങളില്‍ പുഞ്ചിരി!!!
കൊയ്ത്തുപ്പാട്ടിന്റെ ഈണം ചുണ്ടില്‍ നിറയ്ക്കാന്‍
ആഘോഷത്തിമിര്‍പ്പിലാറാടാന്‍ സമസ്ത ജീവ ജാലങ്ങളും
 പ്രകൃതി പോലും ഒരുങ്ങുന്ന ഓണക്കാലം...

ഋതുഭേദങ്ങളുടെ പാരിതോഷികങ്ങള്‍ ഏറ്റു വാങ്ങി
സര്‍വ്വൈശ്വര്യങ്ങളും വാരി വിതറുന്ന നിത്യ ഹരിതമായ
വസുന്ധരയില്‍ നവ ചൈതന്യത്തിന്റെ തിരയടികള്‍...

ഓണത്തിന്റെ ഈ നല്ല നാളുകളില്‍ മലര്‍വാടിയുടെ
ഹൃദയം നിറഞ്ഞ ""ണാശംള്‍"".

43 comments:

 1. ഓണാശംസകൾ! മനോഹരമായ വരികൾ! അൽ‌പ്പം അശ്രദ്ധ വന്നു, ശൃംഗാരം, പാരിതോഷികം എന്നിവിടങ്ങളിൽ

  ReplyDelete
 2. ഓണാശംസകള്‍ .
  കാക്കപൂക്കളെ കുറിച്ച് ഇന്നലെ ഏതോ ഒരു ചാനലില്‍ ഒരു പ്രോഗ്രാം കണ്ടിരുന്നു.

  ReplyDelete
 3. നാട്ടിലെ പൊന്നോണസ്മരണകൾ മുഴുവൻ തികട്ടിവന്നു ഈ സ്മരണകൾ കണ്ടപ്പോൾ കേട്ടൊ റിയാസ്


  ചിങ്ങനിലാവിലാപൊൻ വെളിച്ചത്തിൽ
  മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും...
  തിങ്ങിനിറഞ്ഞാകറികളുമാമടപ്രഥമനും
  മങ്ങാതെനിൽക്കുന്നിതാ മനസ്സിലിപ്പോഴും !

  ഒപ്പം ഓണാശംസകളും,റമ്ദാൻ ആശംസകളും നേർന്നുകൊള്ളുന്നു

  ReplyDelete
 4. എന്റേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍.

  ReplyDelete
 5. ഓണാശംസകള്‍..!

  ReplyDelete
 6. മനോഹരമായ വരികള്‍.
  നന്നായി ഇഷ്ടായി.

  നവ ചൈതന്യത്തിന്റെ തിരയടികള്‍ മാത്രമാണ് ഇന്ന് എല്ലാം. പഴയകാലത്തെ ഓര്‍മ്മകള്‍ മാത്രം.
  ഓണാശംസകള്‍.

  ReplyDelete
 7. ഹൃദയം നിറഞ്ഞ ഓണാശംസകൾ!

  ReplyDelete
 8. ഇവിടെ വന്ന് ഈ വരികള്‍ ഒക്കെ വരികള്‍ എല്ലാം വായിച്ച് ,ഈ ഓണ പൂക്കളവും കണ്ടപ്പോള്‍ നാട് വരെ പോയി വന്നത് പോലെ ശരിക്കും തോന്നി .അവിടെ വന്ന് നല്ല വരികള്‍ ഒക്കെ എഴുതിയതിനും നന്ദി .ഓണം എന്നും നമ്മുടെ മനസ്സില്‍ ഒരിക്കലും മറക്കാത്ത നല്ല ഒരു പൂക്കാലം ആണ് .

  എന്‍റെയും ഓണാശംസകള്‍

  ReplyDelete
 9. പ്രിയ റിയാസ് ചേട്ടാ..
  വളരെ മനോഹരമായ വരികള്‍.. ഒരുപാടിഷ്ടായി...
  ഇനിയും ഇതുപോലെ ഒരുപാട് എഴുതുവാന്‍ സാധിക്കട്ടെ എന്ന് സര്‍വ്വേശ്വരനോട്‌ പ്രാര്‍ഥിച്ചു കൊണ്ട്,
  റിയാസ് ചേട്ടനും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..

  ReplyDelete
 10. ഹൃദയം നിറഞ്ഞ ഓണാശംസകൾ

  ReplyDelete
 11. ഹൃദയം നിറഞ്ഞ ഓണാശംസകള്‍

  ReplyDelete
 12. താങ്കള്‍ക്കും നല്ലൊരു ഓണം ആശംസിക്കുന്നു!

  കൊച്ചുരവി!

  ReplyDelete
 13. ഓണാശംസകള്‍.........

  ReplyDelete
 14. ഓണാശംസകൾ!
  മനോഹരമായ വരികൾ...!!!

  ReplyDelete
 15. വശ്യസുന്ദരമായ വരികള്‍....

  എന്റേയും ഹൃദ്യമായ ഓണാശംസകള്‍ !!!

  ReplyDelete
 16. ഹമ്പട ,, ആരെടാ ഈ അലിഭായിയുടെ ബ്ലോഗില്‍ കയറി നിരങ്ങുന്നതെന്ന് നോക്കാന്‍ വന്നതാ.
  കൊള്ളാല്ലോ വനമാല. അപ്പോഴാ അതാ കിടക്കുന്നു അനര്‍ഗള സുന്ദരമായ വരികള്‍.
  കലക്കി മച്ചാ. ഞാനൊക്കെ കമഴ്ന്നും മലര്‍ന്നും കിടന്നു നോക്കിയാലും ഇത്തരം വരികള്‍ കിട്ടുകേല.
  സന്തോഷായി. കൂട് കെട്ടി ഞാന്‍ ഉടന്‍. ഒന്ന് മില്ലെങ്കിലും ഇടയ്ക്കു അടിച്ചു മാറ്റാന്‍ ഒരു പോസ്റ്റ്‌ കിട്ടുമല്ലോ. ഹി ഹി ഹി.
  ഞാന്‍ AKPCA യുടെ ആളാണേ.
  ഓണാശംസകള്‍. കൂടെ നന്ദി ഈ സുന്ദര വരികള്‍ക്ക്.

  ReplyDelete
 17. ചെറിയ ചട്ടക്കൂടിനുള്ളില്‍
  വലിയ കാര്യങ്ങള്‍ പറയുന്ന
  ഈ ശൈലി എനിക്കിഷ്ടപ്പെട്ടു
  ചിലതെല്ലാം ഒരു ഗദ്യ കവിത
  ആക്കാമായിരുന്നു എന്ന തോന്നല്‍;
  ഈ പോസ്റ്റ്‌ ഉള്‍പെടെ!
  ആദ്യ വരവാ
  എന്‍റെ ഭാവുകങ്ങള്‍

  ReplyDelete
 18. പ്രിയപ്പെട്ട റിയാസ്,
  ഓണാശംസകള്‍!സ്നേഹതീരത്ത് നിന്നാണെന്ന് അറിഞ്ഞില്ല.ഞാന്‍ പോയിരുന്നു.ഒരു മുക്കുവ കുടിലില്‍ നിന്നും സൂര്യാസ്തമയം കണ്ടു.ഓണത്തിനെകുറിച്ചു അതി മനോഹരമായി എഴുതിയ വരികള്‍ മനസ്സിന് കുളിര്‍മ നല്‍കുന്നു.
  സന്തോഷം,പരിചയപ്പെട്ടതില്‍.ഈ ഓണ ദിവസങ്ങളില്‍ ഈ നഗരം മനോഹരം!
  സസ്നേഹം,

  അനു

  ReplyDelete
 19. ഹെന്ത്! ഇവിടെ ഞാന്‍ എത്തിയില്ലെന്നോ!!
  ആരവിടെ!! ഞാനിവിടെ..
  അല്ലേല്‍ വേണ്ട, പിന്നെ വന്നു ശിക്ഷ വാങ്ങിക്കോളാം.

  ReplyDelete
 20. എത്താന്‍ വൈകിയല്ലേ റിയാസ് ഭായ്.ഷെമി കേട്ടോ :)
  ഇത്തിരി വൈകിയെങ്കിലും എന്‍റെയും ഓണാശംസകള്‍.

  ReplyDelete
 21. വൈകിയ ഓണാശംസകള്‍. പിന്നെ പെരുന്നാള്‍ ആശംസകളും.

  ReplyDelete
 22. വൈകിയാണെങ്കിലും, എന്റെ വകയും ഓണാശംസകള്‍...

  ReplyDelete
 23. പശു ചത്തു മോരിലെ പുളിയും പോയി എന്നിട്ടാ അവന്റെയൊരു ... ഇങ്ങനെ മനസ്സിൽ തോന്നിയാലും സാരമില്ല. ഇരിക്കട്ടെ ഒരു ഓണാശംസകൾ. 28 ദിവസമായിരുന്നല്ലൊ മുൻപ്. അതിന്റെ ബലത്തിലാ കേട്ടോ

  ReplyDelete
 24. വരവ് വൈകി എങ്കിലും
  ആശംസകൾ

  ReplyDelete
 25. ഇതെന്തു മറിമായം പോസ്റ്റിംഗ് ഡേറ്റ് 2012 ഉം കമെന്റ് ഡേറ്റ് 2010 ഉം ....എത്താന്‍ വൈകിപ്പോയി എങ്കിലും 2012ലെ ഓണാശംസകള്‍ ! ...

  ഓ ടോ :താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി. കഥപ്പച്ച..( വലിയ കഥയൊന്നുമില്ല...! )..എങ്കിലും അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി .. എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് ) :))

  ReplyDelete
 26. പഴേതൊക്കെ എടുത്ത് കാച്ചുവാ അല്ലേ?
  വായിച്ച് കമന്റും വായിച്ച് വന്നപ്പഴാ വായാടീടെ പ്രൊഫൈല്‍ വന്നത്
  സംശയമായി, നോക്കീപ്പോ 2010

  എന്തായാലും ഓണാശംസകള്‍ കേട്ടോ

  ReplyDelete
 27. പഴയ പോസ്റ്റുകള്‍ ഒക്കെ പൊടി തട്ടി എടുക്കയാനല്ലേ ...ഓണാശംസകള്‍ !

  ReplyDelete
 28. കര്‍ക്കിടകത്തിന്റെ കറുത്ത ചേലകള്‍ വലിച്ചെറിഞ്ഞു
  ചിങ്ങം പിറന്നപ്പോള്‍ കര്‍ഷകരുടെ മുഖങ്ങളില്‍ പുഞ്ചിരി!!!
  ----------------------------
  ഇക്കൊല്ലം കര്‍ക്കിടകം കട്ടപൊക ,പിന്നെ കര്‍ഷകരൊക്കെ ആത്മഹത്യയുടെ വക്കിലും എന്നാലും പ്രതീക്ഷയുടെ ,ഐശ്വര്യത്തിന്‍റെ ഒരായിരം ഓണാശംസകള്‍ (ഹൃദയത്തില്‍ നിന്നും )

  ReplyDelete
 29. പഴയ പോസ്റ്റാണേലും നന്നായിട്ടുണ്ട് - ഓൾഡ് ഈസ് ഗോൾഡ്

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...