Saturday, August 18, 2012

പെരുന്നാള്‍ ആശംസകള്‍...


പ്രവാസികളുടെ മനസ്സില്‍ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തി ഒരു പെരുന്നാള്‍ കൂടി കടന്നു
വരുന്നു. നീല വാനില്‍ പൊന്നമ്പിളി വിടരുമ്പോള്‍ പെരുന്നാളിന്റെ ആരവം ആരംഭിക്കുകയായി..
കുറെ ഫോണ്‍ കോളുകളിലും ആശംസാ കാര്‍ഡുകളിലും ഒരു ബിരിയാണിയിലും ഒതുങ്ങുന്നതാണു പ്രവാസികളുടെ പെരുന്നാള്‍. കുടുംബം കൂടെയില്ലാത്തവര്‍ അനുഭവിക്കുന്ന മാനസിക വിഷമം വര്‍ണ്ണിക്കാനാവില്ല..ബന്ധു വീടുകളില്‍ സന്ദര്‍ശനമില്ല,പുത്തനുടുപ്പുകളണിഞ്ഞു ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങള്‍ ഉയര്‍ത്തുന്ന ആഹ്ലാദത്തിന്റെ അലമാലകളില്ല, മൈലാഞ്ചിയും, ഒപ്പനയുമില്ല,
പെരുന്നാള്‍ സമ്മാനത്തിനായി നീണ്ടു വരുന്ന മൃദുലമായ കുഞ്ഞി കൈകളില്ല,പൂ പുഞ്ചിരികളും, പുന്നാരങ്ങളും, കിന്നാരങ്ങളുമില്ല..പ്രാണ പ്രേയസി കവിളിലേകുന്ന പെരുന്നാള്‍ സമ്മാനത്തിന്റെ സാന്ത്വനമില്ല. പെരുന്നാളിന്റെ ഒടുവില്‍ ഒരിറ്റു കണ്ണീരുമായി അവര്‍ വിതുമ്പുന്നു...
പെരുന്നാളുകള്‍ വരുന്നു, പോകുന്നു. കുറെ മോഹങ്ങളും അതിനു ചേക്കേറാനൊരു ജീവിതവും മാത്രം ബാക്കിയാവുന്നു..അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍ നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും.. നേടുന്നതെല്ലാം കൈ വിട്ടു പോവുകയും, നേടാനുള്ളത് ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന റമദാനും, ബക്രീദും അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല. ജീവിതം കാത്തിരിപ്പിനു പണയം വെച്ചവര്‍ക്കും വേണമല്ലോ ഇത്തിരി ആശ്വാസം… ആ ആശ്വാസം പകരുന്ന നാളുകളെ പ്രവാസികളെപ്പോഴും ഹൃദയം തുറന്നു കാത്തിരിക്കുന്നു…

ആത്മഹര്‍ഷത്തിന്റെ നിറ സാഫല്യം വഴിഞ്ഞൊഴുകിയ ദിന രാത്രങ്ങള്‍ക്ക് പരി സമാപ്തി.. വിശ്വ വിശ്വാസികളെ ആത്മിയോല്‍ക്കര്‍ഷത്തിന്റെ സോപാനത്തിലേക്കാനയിച്ച ആ പവിത്ര ദിന രാത്രങ്ങള്‍ നമ്മോട് യാത്ര പറയുന്നു..വിശ്വാസികള്‍ നിറ കണ്ണുകളോടെ അതിനെ യാത്രയാക്കുന്നു...

"അസ്സലാമു അലൈക്കും യാ ഷഹറു റമദാന്..."

ഒരു മാസക്കാലം ഖുര്‍ആന്‍ പാരായണത്തിന്റേയും, ദിക്കര്‍ ദുആകളുടേയും,പശ്ചാത്താപ മന്ത്രങ്ങളുടേയും നിലക്കാത്ത ശംബ്ദങ്ങളാല്‍ അന്തരീക്ഷത്തെ മുഖരിതമാക്കിയ കണ്ഠങ്ങളില്‍ നിന്നും തക്ബീറിന്റേയും തൗഹീദിന്റേയും കീര്‍ത്തന ധ്വനികള്‍ പ്രവഹിക്കുകയായി..

"അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്..."

എല്ലാവര്‍ക്കും മലര്‍വാടിയുടെ പെരുന്നാള്‍ ആശംസകള്‍

30 comments:

 1. പെരുന്നാള്‍ ആശംസകള്‍

  ReplyDelete
 2. പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 3. ഈദ് മുബാറക്

  ReplyDelete
 4. പ്രവാസികളുടെ അവസ്ഥ വിവരിച്ചിരിക്കുന്നത് വളരെ നന്നായിരിക്കുന്നു...നല്ലൊരു പെരുന്നാള്‍ ദിനം ആശംസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.....

  ReplyDelete
 5. പെരുന്നാള്‍ ആശംസകള്‍!

  ReplyDelete
 6. എന്റെ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 7. ഈദ്‌ മുബാറക്ക്‌ !!!

  ReplyDelete
 8. "അര്‍ത്ഥമില്ലാത്ത പൊട്ടിച്ചിരികളില്‍ നൊമ്പരത്തിന്റെ പൊട്ടിക്കരച്ചിലുകള്‍ ഒളിപ്പിച്ച് ജീവിക്കുന്ന
  വേദനയുടെ പ്രതീകങ്ങളാണു ഏറെ പ്രവാസികളും.. നേടുന്നതെല്ലാം കൈ വിട്ടു പോവുകയും,നേടാനുള്ളത്
  ദൂരെയിരുന്നു കൊഞ്ഞനം കുത്തുകയും ചെയ്യുമ്പോള്‍ നന്മയുടെ നിറ സുഗന്ധവുമായി ഒഴുകി വരുന്ന
  റമദാനും, ബക്രീദും അവരില്‍ ഉണര്‍ത്തുന്ന ആശ്വാസം തീരെ ചെറുതല്ല"

  നല്ല വരികള്‍...!!
  ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ റമദാന്‍ ആശംസകള്‍...!!

  ReplyDelete
 9. ഈദ് മുബാറക്...
  അവധിക്കു നേരില്‍ കാണാന്‍ പറ്റുമെങ്കില്‍ കാണാം....

  ReplyDelete
 10. perunnaal aashamsakal....................

  ReplyDelete
 11. എല്ലാവര്ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 12. "അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്..."

  ReplyDelete
 13. enteyum perunnal aasamsakal.veedu vittu nilkumpol,perunnal kaalamettumpol manasilundakunna aa vikaramanu oro perunnalineyum hrydyamakunnat .nalla ezhuth.hrydayam ezhuthukayanalle.oru pravasi allathirunnit koodi aa vedana alpam eniku manasilakunnu

  ReplyDelete
 14. പെരുന്നാളായാലും,പിറന്നാളായാലും പ്രവാസിക്കത് ഒറ്റപ്പെടലിന്റെ വേദനയാണ്..
  വിവരണം ഹൃദ്യം..

  ReplyDelete
 15. പെരുന്നാള്‍ ആശംസകള്‍, വൈകിയാണെങ്കിലും.

  ReplyDelete
 16. valare vaigiyanegilum ente vaka perunnal aashamasakal ethu vayichappol njan veetileku vilichathu orma varukayanu njan ente veetil ellatha aadhyathe perunnallanu ente umma ente frds ellavareyum vilichappol avar paranjathu nee ellatha aadhyathe perunnalanu orupadu vishamam thonny but ellathinum oru change aavshyamanu athukonduthanne ee vishayam enikku valathe bhodhichu ketto ente ellavidha aashamsakalum nerunnu......

  ReplyDelete
 17. യെ ദൌലത് ഭി ലേലോ,
  യെ ശുഹരത് ഭി ലേലോ
  ഭലേ ചിന്‍ ലോ
  മുജ്സെ മേരി ജവാനി
  മഗര്‍ മുജ്കോ ലൌടാ ദോ
  ബച്പന്‍ കാ സാവന്‍
  വോ കാഗസ് കികഷ്തി,
  വോ ബാരിഷ് കാ പാനി
  മുഹല്ലേ കി സബ്സേ പുരാനി നിശാനി
  വോ ബുധിയാ ജിസേ ബച്ചെ കഹ്തെ തെ നാനി
  വോ നാനി കി ബാതോന്‍
  മേ പരിയോന്‍ കാ ദേരാ
  വോ ചഹരെ കി ജുരിയോന്‍ മേ
  സാധിയോന്‍ കാ ഫെരാ
  ഭുലായേ നഹി ഭുല്‍ സക്താ ന കൊയീ
  ഭുലായേ നഹി ഭുല്‍ സക്താ ന കൊയീ
  വോചോടി സി രാതെന്‍ വോ ലമ്പി കഹാനി
  കടി ധുപ് മേ അപ്നെ ഘര്‍ സെ നികലനാ
  വോ ചിഡിയാ വോ ബുലബുല്‍ വോ ടിടലി പകടനാ
  വോ ഗുടിയാ കി ശാദി മേഇന്‍ ലടനാ ജഗടനാ
  വോ ജൂലോന്‍ സെ ഗിരനാ വോ ഗിര്‍ കെ സംബലനാ
  വോ പീതല്‍ കെ ചല്ലോന്‍
  കെ പ്യാരേ സെ ടോഫെ
  വോ ടുടി ഹുയീ ചുദിയോന്‍ കി നിശാനി
  കഭി റേത്ത് കെ ഉണ്ച്ചേ ടിലോന്‍ പേ ജാനാ
  ഘരോണ്ടേ ബനാനാ ബനാകെ മിടാനാ
  വോ മാസൂം ചഹത്ത് കി തസ് വീര്‍ അപ്നി
  വോ ക്വാബോന്‍ ഖിലുനോന്‍ കി ജാഗിര്‍ അപ്നി
  ന ദുനിയാ കാ ഗം താ ന രിഷ്ടോന്‍ കെ ബന്ധന്‍
  ബടി ഖുബ് സൂരത് തി വോ സിന്ധഗാനി
  യേ ദൌലത് ഭി ലേലോ,
  യേ ശുഹരത് ഭി ലേലോ
  ഭലേ ചിന്‍ ലോ മുജ്സെ മേരി ജവാനി

  ReplyDelete
 18. ഈദ് മുബാറക് മലരേ ..!

  ReplyDelete
 19. പെരുന്നാള്‍ ആശംസകള്‍ ...!

  ReplyDelete
 20. പെരുന്നാള്‍ ആശംസകള്‍.

  ReplyDelete
 21. പെരുന്നാള്‍ ആശംസകള്‍ :)

  ReplyDelete
 22. "അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്..."

  എല്ലാവര്‍ക്കും മുണ്ടോളിയുടെ പെരുന്നാള്‍ ആശംസകള്‍ :-)

  ReplyDelete
 23. അള്ളാഹു അക്ബര്‍......വലില്ലാഹില്‍ ഹംദ്...

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...