Tuesday, July 17, 2012

റമദാന്‍ മുബാറക്


മത്വ സാഹോദര്യത്തിന്റെ സന്ദേശവുമായി,
വിശുദ്ധിയുടെ നിലാവ് പൊഴിയുന്ന ഒരു
റമദാന്‍ കൂടി സമാഗതമായി...
വിശ്വാസി ഹൃദയങ്ങള്‍ പ്രാര്‍ത്ഥനയോടെ
കാത്തിരുന്ന വസന്ത കാലം...
ഐശ്വര്യവും സന്തോഷവും കളിയാടുന്ന പൂക്കാലം...
റമദാനില്‍ മണ്ണിലും വിണ്ണിലും നാഥന്റെ സങ്കീര്‍ത്തനങ്ങള്‍...
ആത്മ നിയന്ത്രണത്തിന്റെ രാപ്പകലുകള്‍...
പകലുകളിലെ പൈദാഹങ്ങള്‍...
രാത്രിയിലെ ആരാധനാ മുഹൂര്‍ത്തങ്ങള്‍...
വിശ്വാസികള്‍ നാഥന്റെ അപദാനങ്ങള്‍ വാഴ്ത്തപ്പെടുന്നു...
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്നിട്ടിറങ്ങുന്നു.
എങ്ങും സൗഹൃദത്തിന്റെ പരിമളം പരക്കുകയായി…
* * * * * * * * * * * * * * * * * * * * * * * *

എല്ലാവര്‍ക്കും മലര്‍വാടിയുടെ റമദാന്‍ ആശംസകള്‍.

* * * * * * * * * * * * * * * * * * * * * * * *

24 comments:

  1. വിശുദ്ധ റമദാൻ മാസത്തില്‍ മനസ്സും ശരീരവും ശുദ്ധമാകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  2. എന്റെ എല്ലാ മുസ്ലീം സഹോദരങ്ങള്‍ക്കും ഹൃദയം നിറഞ്ഞ റമദാന്‍ ആശംസകള്‍ നേരുന്നു...!!!

    ReplyDelete
  3. സഹോദരാ താങ്കള്‍ക്കുംകുടുംബത്തിനും
    എന്റെ റമദാന്‍ മുബാറക്!

    മദീനയില്‍ നിന്നും
    സ്നേഹപൂര്‍‌വ്വം

    ReplyDelete
  4. ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ!

    എല്ലാ‍വർക്കും ശാന്തിയും സന്തൊഷവും നേരുന്നു!

    (എന്റെ കഥകൾ മുഴുവൻ മെനക്കെട്ടിരുന്നു വായിച്ചതിന്... എല്ലാറ്റിനും കമന്റുകൾ ഇട്ടതിന്... ഞാൻ ശിരസ്സു കുനിക്കുന്നു... നന്ദി!)

    ReplyDelete
  5. ഇങ്ങനെ ഒരാൾ ഇവിടെ വന്നുപോയി. വീണ്ടും വരും. റമദാൻ ആശംസകളോടെ!

    ReplyDelete
  6. പ്രിയ ഭായ് താങ്കൾക്കും,കുടുംബത്തിനും വിശുദ്ധ റമദാന്‍ ആശംസകള്‍!

    ReplyDelete
  7. ഇന്ന് റമദാന്‍ രണ്ട്...
    സൌഹൃദപരിമളം പരക്കട്ടെ...
    ഇനിയുള്ള നാളിലും..

    ‍"رمضان كريم"

    ReplyDelete
  8. റമദാന്‍ ആശംസകള്‍ മാഷേ :)

    ReplyDelete
  9. ഈ പുണ്യമാസം എല്ലാവരുടെ മനസിലും പുണ്യം നിറയ്കെട്ടെ എന്നാ ആശംസിക്കുന്നു ...

    ReplyDelete
  10. ramadan kareem to you and d followers tooooo...

    ReplyDelete
  11. ആശംസകള്‍ മാഷേ

    ReplyDelete
  12. റമദാന്‍ ആശംസകള്‍..

    ReplyDelete
  13. ലോകത്താകമാനമുള്ള മനുഷ്യന്മാരോടുള്ള സ്നേഹം മാത്രം അല്ല. ഈ പ്രപഞ്ചത്തിലുള്ള സർവ്വ ജീവജാലങ്ങളോടുമുള്ള സ്നേഹ കാരുണ്യങ്ങൾ ഈ ദിനങ്ങളിൽ പടരട്ടെ എന്നാണ് എന്റെ മോഹം.

    ReplyDelete
  14. റീ, തിരിച്ചങ്ങോട്ടും ആശംസിക്കുന്നു.
    കണ്ണൂരാന്റെയും കുടുംബത്തിന്റെയും വക റമദാന്‍ മുബാറക്‌.

    ReplyDelete
  15. ഇരുളടഞ്ഞ മേഖലകളില്‍ വെളിച്ചം പടരട്ടെ .
    കരിപുരണ്ട ജീവിതങ്ങളില്‍ തിരി തെളിയട്ടെ
    എങ്കില്‍ മാത്രമേ റംസാന്‍ ആശംസിക്കുന്നതില്‍ അര്‍ത്ഥ മുള്ളു.
    അതിനുവേണ്ടി മാത്രം റംസാന്‍ ആശംസകള്‍ .

    ReplyDelete
  16. ആത്മ വിശുദ്ധിയുടെ പുണ്യ മാസം.
    മനസിനെയും ശരീരത്തെയും സംസ്കാരിച്ചെടുക്കാന്‍ പ്രപഞ്ച ദാദാവ് സൃഷ്ടികള്‍ക്ക് നല്കിയ അസുലഭ മുഹൂര്‍ത്തം. അതിന്‍റെ പരിപാവനമായ അന്ത സത്ത ഉള്‍ക്കൊണ്ട് മുന്നോട്ട് നയിക്കാന്‍ ലോകൈക നാഥന്‍ തുണക്കട്ടെ എന്ന പ്രാര്‍ഥനയോടെ... ഈ അനുഗ്രഹങ്ങളുടെ മാസത്തെ നമുക്ക് വരവേല്‍ക്കാം.... റമദാന്‍ ആശംസകള്‍.

    ReplyDelete
  17. ഇതിൽ ഞാൻ ജയിച്ചു. റമദാൻ കഴിയുന്നതിനു മുൻപേ എന്റെ ആശംസകൾ വകവച്ചോളൂ.

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...