Saturday, June 23, 2012

തിരിച്ചറിവ്

രിച്ച ഇന്നലെകളുടെ തണുത്തുറഞ്ഞ കൈകള്‍ എന്റെ ആത്മാവിനെ
തൊട്ടുണര്‍ത്തുന്നു....എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ സ്വരങ്ങള്‍,
അവരുടെ ഓര്‍മ്മകള്‍... അവ എന്റെ ഹൃദയത്തിന്റെ സ്പന്ദനം
ഒരു നിമിഷത്തേങ്കിലും നിര്‍ത്തുന്നുവോ...? കാലത്തിന്റെ സൂചികള്‍
പിന്നോട്ടു തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍...!!!
പക്ഷെ സ്തംഭനം മൃത്യുവിന്റെ അവകാശമാണല്ലോ....?

സത്യം പറഞ്ഞാല്‍ ഉത്തരവദിത്തങ്ങള്‍ എനിക്കിനി ഏറുകയല്ലേ...?
എന്റെ പൊട്ടിച്ചിരികള്‍  ഇനി വെറും മന്ദഹാസത്തിനും,
എന്റെ കുസൃതികള്‍ ഗൗരവത്തിന്റെ പുറംചട്ടയണിഞ്ഞ
മുഖത്തില്‍ ഒളിപ്പിച്ചു വെക്കേണ്ടി വരില്ലേ...? പിറക്കാന്‍ പോകുന്ന
നിമിഷങ്ങളെ ഞാന്‍ വെറുക്കുന്നു....അവ മധുരമുള്ളതാണെങ്കിലും ശരി...
കാരണം ഇവക്കൊന്നും കഴിഞ്ഞു പോയ എന്റെ നല്ല നിമിഷങ്ങളുടെ,
പ്രിയപ്പെട്ട ഇന്നലേകളുടെ തിളക്കം ഞാന്‍ കാണുന്നില്ലാ...

ഉവ്വ്... ബോധിവൃക്ഷത്തിന്റെ തണല്‍ ഏല്‍ക്കാതെ തന്നെ ഞാന്‍
തിരിച്ചറിഞ്ഞിരിക്കുന്നു... ഞാനും ചലിക്കേണ്ടതാണെന്ന്....
വീണപൂവിന്റെ ദുരവസ്ഥ മനസിലാക്കാതെ അതിന്റെ
ഇതളുകളില്‍ ചവിട്ടിമെതിച്ച് സമയത്തേക്കാള്‍ മുമ്പേ ഗമിക്കണമെന്ന
തൃഷ്ണയുള്ളവരോടൊപ്പം ഞാനും കൂടേണ്ടതാണെന്ന്...
എന്റെ ചിറകുകള്‍ ദൂരെയെവിടേക്കോ പറക്കുവാന്‍ വേണ്ടി
സൃഷ്ടിച്ചതാണെന്ന്... എനിക്കും ധാന്യമണികള്‍ ശേഖരിക്കേണ്ടതാണെന്നും...
വളപ്പൊട്ടുകള്‍ പെറുക്കി വെക്കാനും മയില്‍പ്പീലിത്തുണ്ടുകള്‍
പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെക്കാനുമുള്ള എന്റെ
ആഗ്രഹങ്ങള്‍ ഇനി വേറേ എന്തിനൊക്കെയോ വേണ്ടി
മാറ്റിവെക്കേണ്ടതാണെന്നും......  

14 comments:

 1. ഓർമകളെ വീണ്ടെടുത്ത് നാളെക്ക് വേണ്ടി ഇനിയാ ചിറകുക്കൾ വിടർത്താം

  ആശംസകൾ

  ReplyDelete
 2. ആഹാ, വലിയ ചേഞ്ച് എന്തോ വരുന്നല്ലോ. ആശംസകള്‍

  ReplyDelete
 3. തിരിച്ചറിവുകളാണ് മുന്നോട്ട് നയിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നത് എന്ന് തോന്നുന്നു.

  ReplyDelete
 4. നനായിട്ടുണ്ട് വരികള്‍...
  ആശംസകള്‍.

  ReplyDelete
 5. തലയ്ക്കടി കിട്ടിയെന്നു തോന്നുന്നു. ഇപ്പോഴെങ്കിലും വലിയ വെളിവ് വന്നിരിക്കുന്നു!!

  ReplyDelete
 6. "കാലത്തിന്റെ സൂചികള്‍
  പിന്നോട്ടു തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി എന്റെ കരങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍"
  പലപ്പോഴും ഇതൊക്കെ ഞാനും ആഗ്രഹിച്ചിട്ടുണ്ട് ...ബട്ട്‌ കിം ഫലം :-)

  നല്ല ചിന്തകള്‍ . ഇഷ്ടായി.

  ReplyDelete
 7. ഇഷ്ടായി ആശംസകള്‍
  ..

  ReplyDelete
 8. മനുഷ്യന്‌ പുതിയ പൂതിയ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും, അതിനനുസരിച്ച്‌ മനസ്സിനേയും ശരീരത്തേയും സജ്ജമാക്കേണ്‌ടിയിരിക്കുന്നു... ആശംസകള്‍

  ReplyDelete
 9. മാഷെ, ഇതൊന്നൊന്നര വറൈറ്റി സംഭവം തന്നെ കേട്ടാ.. കലക്കിയിട്ടുണ്ട്..

  "വളപ്പൊട്ടുകള്‍ പെറുക്കി വെക്കാനും മയില്‍പ്പീലിത്തുണ്ടുകള്‍
  പുസ്തകത്താളുകളില്‍ ഒളിപ്പിച്ചു വെക്കാനുമുള്ള എന്റെ
  ആഗ്രഹങ്ങള്‍ ഇനി വേറേ എന്തിനൊക്കെയോ വേണ്ടി
  മാറ്റിവെക്കേണ്ടതാണെന്നും......"
  ഇതും നല്ല തിരിച്ചറിവ് തന്നെ..


  ഒരമ്മയെ കുറിച്ച് ബ്ലോഗ്ഗില്‍ പോസ്റ്റ്‌,
  http://www.kannurpassenger.blogspot.in/2012/05/blog-post_30.html

  ReplyDelete
 10. അര്‍ത്ഥവത്തായ ചിന്തകളുടെ ഉദയം മലര്‍വാടിയില്‍ ഒരു വസന്ത കാലം തീര്‍ക്കട്ടെ. നന്നായിരിക്കുന്നു ഈ രചന. ഇനി മുതല്‍ ഞാന്‍ ഉണ്ടാകും ഈ ക്ലബ്ബില്‍ ..ഇടയ്ക്കിടയ്ക്ക്.

  ആശംസകള്‍

  ReplyDelete
 11. ത്രുഷ്ണകള്‍ക്കിടയില്‍ പെട്ട്
  മനസ്സ് പിടി വിട്ടു പോവുമ്പോള്‍
  തിരിച്ചറിവ് വീണ്ടെടുക്കുക പ്രയാസം.....
  ഏതായാലും ഈ തിരിച്ചറിവുകള്‍ പുതിയൊരു പുലരിയുടെ
  ഉദയമാവട്ടെയെന്നാശംസിക്കുന്നു

  ReplyDelete
 12. കൊള്ളാം, നന്നായി എഴുതി.

  ReplyDelete
  Replies
  1. സാഹിത്യം അരച്ച് കലക്കി വറ്റിച്ച് എഴുതിയിട്ടുണ്ടല്ലോ..
   വായിക്കാന്‍ ഒരു സുഖമുണ്ട്.

   Delete
 13. നല്ല കവിത, ലളിതമായ വരികൾ

  വായന സുഖം നൽകുന്നു, ആശംസകൾ

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...