Saturday, May 26, 2012

ദുഃഖമോ സഖീ...

ദുഃഖമോ സഖീ ഇന്നലെ രാവില്‍
പെയ്തിറങ്ങി മഴ തേന്‍ത്തുള്ളിയായ്...
ഇലത്തുമ്പു ധ്യാനിക്കുമാകാശ നൊമ്പരം
കവിത തുളുമ്പും കവിള്‍ത്തടമായ്...

എന്റെ സിതാറില്‍ മയങ്ങുന്ന മോഹനം
ലാവണ്യരൂപമായ് പുഞ്ചിരിച്ചു....
ഇടറുമെന്നോര്‍മ്മയില്‍ നിന്റെ കൈവള
തേങ്ങലായ് ചക്രവാളം നിറച്ചു....

എന്റെ കിനാവില്‍ വിടരുന്നൊരോര്‍മ്മയായ്
ഏഴു വര്‍ണ്ണങ്ങളില്‍ നീ നിറഞ്ഞു....
പൂവിലുറങ്ങും നിന്റെ പുഞ്ചിരി
നോവുമായ് എന്‍ ജീവനിലലിഞ്ഞു...

--------------------------------------------------
പിന്നാമ്പുറം :- ശ്രീ വേണുഗോപാല്‍ പാടിയ മനോഹര ഗാനമാണിത്....
എന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്ന്....
ആരുടെയെങ്കിലും കയ്യിലുണ്ടങ്കില്‍ അയച്ചു തരണം...

8 comments:

  1. ഒന്ന് തപ്പി നോക്കട്ടെ..കിട്ടിയാല്‍ തരാം :-)

    ReplyDelete
  2. ഞാന്‍ കേള്‍ക്കാത്ത ഗാനമാണെന്ന് തോന്നുന്നു!!

    ReplyDelete
  3. ഞമ്മിന്റെ കയ്യിലില്ല...:(

    ReplyDelete
  4. munbu kettathayi porkkunnilla :)

    ReplyDelete
  5. കൊച്ചുമുതലാളി വെക്കേഷന്‍ പോയിരിക്കുകയാണ്. തിരിച്ച് വരട്ടെ ഒന്നന്വേഷിച്ച് നോക്കാം. http://www.blogger.com/profile/05472598720275565739

    ReplyDelete
  6. ആദ്യമായി കേള്‍ക്കുവാ.. നല്ല വരികള്‍...
    ഏതായാലും ഒന്ന് സെര്‍ച്ച്‌ ചെയ്തു നോക്കട്ടെ.. കിട്ടിയാല്‍ തരാട്ടോ... :)

    ReplyDelete
  7. നല്ല വരികള്‍

    ReplyDelete
  8. entel illa.padathinte peru ariyamel wapistan.info/mp3 il onnu search cheyth nokku.kittuvanel thanks parayane... :)

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...