Saturday, May 12, 2012

കുട്ടപ്പന്‍ ഫ്രം കുട്ടനെല്ലൂര്‍

ന്തിലും ഏതിലും കയറി തലയിടുന്ന.."ഓഹ് ഇതൊക്കെ എന്ത്" എന്ന് വീമ്പ് പറയുന്ന,
"ഞാനൊരു സംഭവമാണെന്ന് "സ്വയം വിശ്വസിക്കുന്ന,മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന"
കുന്നത്തു വീട്ടിലെ കുട്ടപ്പന്‍ ചേട്ടന്‍ " മുംബൈയിലെ ഒരു കമ്പനി ജീവനക്കാരനാണ്...

വഴിയെ പോകുന്ന വയ്യാവേലി അഴയില്‍ കിടക്കുന്ന തോര്‍ത്തു  മുണ്ടെടുത്ത് തോളത്തിടുന്ന
ലാഘവത്തോടെ എടുത്ത് തോളത്ത് വെക്കും...ആരെങ്കിലും ഒരാളെ കുറിച്ച് പറയുന്നത് കുട്ടപ്പന്‍ ചേട്ടന്റെ ചെവിയില്‍ അതെത്തിപ്പെട്ടാല്‍ പിന്നെ കുട്ടപ്പന്‍ ചേട്ടന്‍ തന്റെ വീമ്പ് പറച്ചില്‍ തുടങ്ങും...

" ആരു സില്‍മാ നടന്‍ മമ്മൂട്ടിയാ...? അവന്‍ നുമ്മടെ പയ്യനല്ലേ....? ദേ ഈ കയ് കണ്ടാ.. ഒരിക്കല്‍ നുമ്മടെ വീടിനടുത്ത് സില്‍മാ പിടുത്തത്തിന്‍ വന്നപ്പോ ഈ കയ് കൊണ്ടാ അവന്‍ക്ക് ഞാരങ്ങാ വെള്ളം കലക്കി കൊടുത്തത്...അന്നു തുടങ്ങിയ ബന്ധാ ഞങ്ങളു തമ്മില്‍..." അങ്ങിനെ അങ്ങിനെ...

ഓഫീസിലുള്ളവര്‍ക്ക് കുട്ടപ്പന്‍ ചേട്ടന്റെ സ്വഭാവം അറിയാവുന്നത് കൊണ്ട് എല്ലാവരും ഒരു ചിരിയോടെ കേട്ടിരിക്കും..... അങ്ങിനെയിരിക്കെ ഒരു ദിവസം....കുട്ടപ്പന്റെ ചേട്ടന്റെ ഈ വീമ്പു പറച്ചില്‍ "അണ്‍സഹിക്കബ്‌ള്‍" ആയപ്പോള്‍ മറ്റുള്ള സ്റ്റാഫുകള്‍ കൂടി എടുത്ത തീരുമാന പ്രകാരം അമേരിക്കയില്‍
ഒരു മീറ്റിങ്ങിനു പോകാന്‍ കമ്പനി മാനേജര്‍ കൂട്ടിനായി വിളിച്ചത് നമ്മുടെ കുട്ടപ്പന്‍ ചേട്ടനെയായിരുന്നു....
അതിനു പിന്നിലൊരു നിഗൂഢ ലക്‌ഷ്യം കൂടി ഉണ്ടായിരുന്നു...ഈ യാത്രയോടെ കുട്ടപ്പന്റെ
വീമ്പു പറച്ചില്‍ അവസാനിപ്പിക്കണം അതിനുള്ള എല്ലാ പദ്ധതികളും മാനേജര്‍ തയ്യാറാക്കി..
അങ്ങിനെ ആ ദിവസം വന്നെത്തി....കുട്ടപ്പന്‍ ചേട്ടനെ എല്ലാവരും "ഓള്‍ ദി ബെസ്റ്റ്" പറഞ്ഞ് യാത്രയാക്കി...

ആദ്യ ദിവസം കമ്പനി മീറ്റിങ്ങ് കഴിഞ്ഞു....
പിറ്റെ ദിവസം രാവിലെ തന്നെ മാനേജര്‍ കുട്ടപ്പനെ വിളിച്ച് പറഞ്ഞു...

"മിസ്റ്റര്‍ കുട്ടപ്പന്‍,നമ്മളിന്ന് നിന്റെ കൂട്ടുകാരനായ ക്ലിന്റനെ കാണാന്‍ പോകുകയാണ്..."

"ഓഹ് അതിനെന്താ...ഞാനിപ്പൊ തന്നെ ക്ലിന്റൂനെ വിളിച്ച് പറയാം..നമ്മളങ്ങോട്ട് വരുന്നുണ്ടന്ന്...."

യാത്രയില്‍ പണ്ട് ലെവന്‍സ്കിയുമായുള്ള ക്ലിന്റൂന്റെ ഡിന്‍ഗോള്‍ഫിക്കേഷന്‍ കുട്ടപ്പന്‍ ചേട്ടന്‍ സെറ്റപ്പ് ആക്കി കൊടുത്തതാണെന്ന് വരെ പറഞ്ഞു...കുട്ടപ്പന്റെ സ്ഥിരം വീമ്പ് പറച്ചിലായേ മാനേജര്‍ക്കതിനെ തോന്നിയുള്ളൂ....അങ്ങിനെ രണ്ട് പേരും കൂടി ക്ലിന്റന്റെ വീട്ടിലെത്തി...സെക്ക്യൂരിക്കാര്‍ കുട്ടപ്പനേയും മാനേജരേയും തടഞ്ഞ് നിര്‍ത്തി...അത് കണ്ടപ്പൊ മാനേജര്‍ ഉള്ളില്‍ ചിരിച്ചു...കുട്ടപ്പാ നിന്റെ വീമ്പ് പറച്ചില്‍ ഇതോടെ നില്‍ക്കും.പെട്ടെന്നാണു ക്ലിന്റന്‍ വീടിനകത്ത് നിന്ന് ഓടിയെത്തിയത്...
കണ്ടയുടനെ കുട്ടപ്പനെ കെട്ടിപ്പിടിച്ച് കുശലന്വേഷണം തുടങ്ങി...

"ഹായ് കുട്ടപ്പന്‍ ഹൌ ആര്‍ യു...?"

"ഹായ് ക്ലിന്റൂ...ഹൌ ഡു യു ഡു...?"

"എവരിത്തിങ്ങ് ഫൈന്‍ ക്ലിന്റൂ..."

ക്ലിന്റന്‍ കുട്ടപ്പനേയും മാനേജറേയും അകത്തേക്ക് കൊണ്ട് പോയി...
കുട്ടപ്പന്റേയും ക്ലിന്റന്റേയും റിലേഷന്‍ കണ്ടപ്പൊ മാനേജരുടെ കണ്ണു പുറത്തേക്ക് തള്ളി....
കുറച്ച് നേരം അവര്‍ സംസാരിച്ച് ഇനിയും ഇടക്കിടെ വരാമെന്നു പറഞ്ഞ് കുട്ടപ്പന്‍ ചേട്ടനും മാനേജരും അവിടെ നിന്ന് യാത്രയായി....

മാനേജര്‍ തന്റെ കാര്‍ പായിച്ചത് ജോര്‍ജ് ബുഷിന്റെ വീട്ടിലേക്കായിരുന്നു....
ബുഷിന്റെ വീട്ടിലേക്കാണു പോകുന്നതെന്ന വിവരം മാനേജര്‍ കുട്ടപ്പനോട് പറയാതെ രഹസ്യമാക്കി വെച്ചു...
അവിടെയും മുമ്പത്തെ പോലെ സെക്ക്യൂരിക്കാര്‍ അവരെ തടഞ്ഞു...

കുട്ടപ്പന്‍ ചേട്ടന്‍ പറഞ്ഞു...

"ഞാന്‍ "ബുഷൂ"ന്റെ കൂട്ടുകാരന്‍ കുട്ടപ്പന്‍....സംശയമുണ്ടങ്കില്‍ ബുഷൂനെ വിളിച്ച് ചോദിക്കൂ..."

സെക്ക്യൂരിറ്റിക്കാരന്‍ തന്റെ കോഡ്‌ലെസ് ഫോണിലൂടെ ബുഷുമായി ബന്ധപ്പെട്ടു....

"യെസ് സാര്‍, സോറി സാര്‍,...ഓക്കെ സാര്‍..."

സെക്ക്യൂരിറ്റിക്കാരന്റെ മുഖത്തെ ഭാവഭേദങ്ങള്‍ നോക്കി കണ്ട മാനേജര്‍ക്ക് ഏകദേശം കാര്യങ്ങള്‍ പിടിക്കിട്ടിയിരിക്കുന്നു...ഇവിടേയും തന്റെ പദ്ധതി പാളിയിരിക്കുന്നു..
അപ്പോഴേക്കും ബുഷ് പുറത്തേക്ക് വന്നു...

"ഹായ് കുട്ടപ്പന്‍....വാട്ടെ എ സര്‍പ്രൈസ് വിസിറ്റ്...?"

"വെല്‍കം ടു മൈ ഹോം....ഹൌ ആര്‍ യു...?"

കുശലപ്രശ്നങ്ങള്‍ക്ക് ശേഷം കുട്ടപ്പനും മാനേജരും ഇനിയും ഇടക്കിടെ വരാമെന്നു പറഞ്ഞ് അവിടെ നിന്നും യാത്രയായി...

അവിടെ നിന്നും അവര്‍ നേരെ പോയത് മാര്‍പ്പാപ്പയെ കാണാണായിരുന്നു...
അങ്ങോട്ടാണു പോകുന്നതെന്ന വിവരം കുട്ടപ്പനോട് പറഞ്ഞപ്പോ കുട്ടപ്പന്റെ വക ഒരു പുഞ്ചിരിയായിരുന്നു മറുപടി....അങ്ങിനെ മാര്‍പ്പാപ്പയുടെ കൊട്ടാരത്തില്...

ഒരു സമയം ഒരു വിസിറ്ററെ മാത്രമെ മാര്‍പ്പാപ്പായെ കാണാനനുവദിക്കൂ എന്ന് പറഞ്ഞപ്പോ മാനേജര്‍ കുട്ടപ്പനെ അകത്തേക്ക് കയറ്റി വിട്ടു....

"കുട്ടപ്പന്‍ പോയിട്ട് വാ....ഞാന്‍ പുറത്ത് നില്‍ക്കാം..."

ഇപ്രാവശ്യം കുട്ടപ്പന്‍ കുടുങ്ങിയത് തന്നെ എന്നാലോചിച്ച് നില്‍ക്കുമ്പോഴാണ്
കൊട്ടാരമട്ടുപ്പാവില്‍ മാര്‍പ്പാപ്പയും കുട്ടപ്പനും കൂടി പ്രത്യക്ഷപ്പെട്ടത്....
കുട്ടപ്പന്‍ മാനേജരുടെ നേരെ കൈ വീശി...
-------------------------------------------------------------
തന്റെ മാനേജരോട് ഒരാള്‍ എന്തോ ചോദിക്കുന്നതും പെട്ടെന്ന് മാനേജര്‍ കുഴഞ്ഞ് വീഴുന്നതും പെട്ടെന്നാണു മട്ടുപ്പാവില്‍ നിന്നും കുട്ടപ്പന്‍ കണ്ടത്...

കുട്ടപ്പന്‍ ഓടി മാനെജരുടെ അടുത്തെത്തി മാനേജരെ താങ്ങിയെടുത്തു...
അല്പനേരത്തിനു ശേഷം മാനേജര്‍ കണ്ണു തുറന്നു ചുറ്റുമൊന്ന് കണ്ണോടിച്ചു....
കുട്ടപ്പന്‍ തന്നെ നോക്കി കഷ്ടം വെച്ചിരിക്കുന്നു...മാനേജര്‍ കുട്ടപ്പന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.....

"എന്താ സാര്‍...? എന്തുപറ്റി...?" കുട്ടപ്പന്‍ ചോദിച്ചു....

 അതിനു മറുപടി ഒരു മറു ചോദ്യമായിരുന്നു....

"കുട്ടപ്പാ നീ ആരാണ്....?"

അല്പ നേരം ബോധക്ഷയമുണ്ടായപ്പോ തന്റെ മാനേജര്‍ക്ക് വട്ടായോന്ന് കുട്ടപ്പനു സംശയമായി..

"സര്‍ ഞാന്‍ കുട്ടപ്പന്‍ ഫ്രം കുട്ടനെല്ലൂര്‍, സാറിന്റെ കൂടെ മീറ്റിങ്ങിനു വന്നത് ഞാനാ...."

"എന്താ സാറിനു പറ്റിയത്....? "

"കുട്ടപ്പാ...ക്ലിന്റന്‍ നിന്റെ കൂട്ടുകാരനാണെന്ന് നീ പറഞ്ഞപ്പൊ അത് നിന്റെ വീമ്പ് പറച്ചിലായേ ഞാന്‍ കരുതിയുള്ളൂ....പക്ഷെ അവിടെ ചെന്നപ്പൊ മനസിലായി അത് വീമ്പ് പറച്ചിലല്ലന്ന്....
അത് കൊണ്ടാണു ബുഷിന്റെ വീട്ടിലേക്ക് പോകുന്ന വിവരം ഞാന്‍ രഹസ്യമാക്കി വെച്ചത്...
പക്ഷെ അവിടെയും ഞാന്‍ പരാചിതനായി....അങ്ങിനെയാണു നിന്നെ മാര്‍പ്പാപ്പയെ കാണാന്‍ കൊണ്ട് പോയത്...അവിടെ വെച്ച് ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നാണു സംഭവിച്ചത്..."

"ഉവ്വ് സാര്‍ ഞാന്‍ കണ്ടിരുന്നു....ഒരാള്‍ സാറിനോട് എന്തോ വന്നു ചോദിക്കുന്നതും, സാര്‍ കുഴഞ്ഞ് വീഴുന്നതും...അതെന്താ അയാള്‍ വന്ന് സാറിനോട് ചോദിച്ചത്...?"

"അതോ...നീയും മാര്‍പ്പാപ്പയും കൂടി മട്ടുപ്പാവില്‍ വന്നില്ലേ....?"
അയാളെന്നോട് ചോദിച്ചത്...

നിന്നെ ചൂണ്ടികാണിച്ച് "അത് കുട്ടപ്പനല്ലേ...കുട്ടപ്പന്റെ കൂടെ നില്‍ക്കുന്നതാരാന്നാ....?"

പിന്നെ എനിക്കൊന്നുമോര്‍മ്മയില്ല....

----------------------------------------------------------------------------------------------
പിന്നാമ്പുറം : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം.
പണ്ടെന്നോ ഒരു കൂട്ടുകാരന്‍ പറഞ്ഞ്  തന്ന കഥ
ഓര്‍മ്മയുടെ താളുകളില്‍ നിന്നും പകര്‍ത്തിയെഴുതിയതാണ്...
അതു കൊണ്ട് തന്നെ വിചാരിച്ച അത്ര ഫീല്‍ കൊണ്ട് വരാന്‍ പറ്റിയോ എന്നറിയില്ല...


30 comments:

 1. "അത് കുട്ടപ്പനല്ലേ...കുട്ടപ്പന്റെ കൂടെ നില്‍ക്കുന്നതാരാന്നാ....?"

  ഹ ഹ ഹ . അത് കലക്കി. അത്രയും പ്രതീക്ഷിച്ചില്ല. ഞാനും ബോധംകെട്ട് വീണു. :)

  ReplyDelete
 2. അയ്യോ....ക്ലൈമാക്സ്‌ കലക്കി...ഇത്രേം പ്രതീക്ഷിച്ചില്ല ...കഥയില്‍ ചോദ്യമില്ല എന്നറിയാം...മാര്‍പാപ്പയുടെ കൊട്ടാരം അങ്ങ് വത്തിക്കാനില്‍ ആണ് ..അമേരിക്കയില്‍ അല്ല :-)

  ReplyDelete
  Replies
  1. മുണ്ടോളീ...മാര്‍പ്പാപ്പയുടെ കൊട്ടാരം അമേരിക്കയിലാണെന്ന് ഞാനും പറഞ്ഞില്ലല്ലോ....?

   "അവിടെ നിന്നും അവര്‍ നേരെ പോയത് മാര്‍പ്പാപ്പയെ കാണാണായിരുന്നു..." എന്നു മാത്രമല്ലേ ഞാന്‍ പറഞ്ഞുള്ളൂ....

   Delete
  2. ഞാനൊന്നും പറഞ്ഞില്ലേ :-)

   Delete
 3. നല്ല കിടിലന്‍ ക്ലൈമാക്സ്‌ ..ഞെട്ടിത്തരിച്ച് കോരിത്തരിച്ചുപോയി .. ഹ ഹ കുട്ടപ്പന്‍ ചേട്ടനും മലര്‍വാടിയും കലക്കി

  ReplyDelete
 4. ഇത് മുൻപ് കേട്ടിട്ടുണ്ട്.. ന്നാലും രസമായി

  ReplyDelete
 5. കുട്ടപ്പാ നമിച്ചു...നല്ല കഥ. കുട്ടപ്പന് ഇട്ടു പണി കിട്ടുന്നത് എപ്പോഴാണെന്ന് നോക്കിയിരിക്കെ ഞെട്ടിപ്പിച്ചു കൊണ്ട് കഥ തീര്‍ന്നു. ഉഗ്രന്‍ ക്ലൈമാക്സ്!!!

  ReplyDelete
 6. കുട്ടപ്പനോടാ കളി...

  ReplyDelete
 7. ന്നാലും ന്‍റെ കുട്ടപ്പാ...

  ReplyDelete
 8. hehehhe akamsha last polinju

  ReplyDelete
 9. മുൻപ് കേട്ടിട്ടുണ്ടായിരുന്നു.. ഒന്നുകൂടി വായിച്ചു... ആശംസകൾ..!!

  ReplyDelete
 10. ഹഹഹ കുട്ടപ്പന്റെ കാര്യം....
  ക്ലൈമാക്സ് കലക്കി.........................

  ReplyDelete
 11. ഒരു മലയാളി എന്നേ ഞങ്ങൾ കോളേജിൽ പഠിക്കുന്ന കാലത്ത് ഇതിലെ കഥാപാത്രത്തിനെ പറ്റി പറയുമായിരുന്നുള്ളൂ. ഇങ്ങനത്തെ ഒരുപാടൊരുപാട് കഥകൾ,ഭാവിയിൽ ഇനി മറ്റുള്ളതും ഇവിടെ നിന്ന് പ്രതീക്ഷിക്കാ. നല്ല രീതിയിൽ അവതരിപ്പിച്ചൂ. മാറ്റങളൊന്നും അധികം ഫീൽ ചെയ്തില്ല. നല്ല രസമുണ്ട് ട്ടോ. ആശംസകൾ.

  ReplyDelete
 12. സംഭവം ഇതിനു മുമ്പെ കേട്ടിട്ടുണ്‌ട്‌, അത്‌ ഇംഗ്ളീഷിലായിരുന്നുവെന്ന് മാത്രം. ഈ ഉദ്യമത്തിനും ആളെ ചിരിപ്പിച്ചതിനും ആശംസകള്‍

  ReplyDelete
 13. കേട്ടതണേല്‍ പോലും അവതരണം കലക്കി മാഷെ.. ജോറായിരിക്കണ്... :)
  http://kannurpassenger.blogspot.com/

  ReplyDelete
 14. ഞാനും മുന്‍പ് ഈ കഥ പറഞ്ഞ് കേട്ടിട്ടുണ്ട്.

  എങ്കിലും ഒന്നൂടെ ഓര്‍ത്ത് ചിരിയ്ക്കാന്‍ പറ്റി.
  :)

  ReplyDelete
 15. എവിടെയോ കേട്ടതാണെന്നു ഒരു സംശയം...എങ്കിലും കഥയുടെ യഥാര്‍ത്ഥ സൃഷ്ട്ടവിനും അതിവിടെ അവതരിപ്പിച്ചതിന് താങ്ങള്‍ക്കും അഭിനന്ദനങ്ങള്‍.

  ReplyDelete
 16. ഇതു കുറേ ഇമെയ്ലായി വന്ന കഥയാണ്..കുട്ടപ്പന്റെ ഒരോ കാര്യങ്ങള് :)

  ReplyDelete
 17. കേട്ടെതെങ്കിലെന്ത്, അവതരണം കലക്കി!

  ReplyDelete
 18. ക്ലൈമാക്സ് കലക്കി

  ReplyDelete
 19. പ്രിയപ്പെട്ട സുഹൃത്തേ,
  ഇത് മുന്‍പ് മറ്റാരുടെയോ ബ്ലോഗില്‍ വായിച്ചിരുന്നു. എങ്കിലും,മുന്‍പ് വായിക്കാത്തവര്‍ക്ക്‌ രസിക്കാം.
  നര്‍മം ആര്‍ക്കാ രുചിക്കാത്തത്? :)
  അക്ഷരതെറ്റുകള്‍ ഒന്ന് തിരുത്തിക്കോള്,ട്ടോ.
  ആശംസകള്‍..!
  സസ്നേഹം,

  ReplyDelete
 20. മുന്‍പ് ഇമെയിലില്‍ കിട്ടിയിട്ടുണ്ട് ഈ തമാശ!
  ഇനി തമാശകളുടെ ശേഖരമാവുമോ ഈ മലര്‍വാടി ക്ലബ്ബ്‌?
  ആശംസകള്‍!!!

  ReplyDelete
 21. ഞാന്‍ ആദ്യമായാ ഈ തമാശ വായിക്കുന്നത് ,,അത് കൊണ്ട് തന്നെ ഒരു പാടിഷ്ടട്ടായി ....

  ReplyDelete
 22. കേട്ടതായാലും കേള്‍ക്കാത്തതായാലും അവതരണം കിടുക്കി!

  കുട്ടപ്പന്‍ കീ ജയ്‌!!

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...