Monday, May 7, 2012

മുഖം ദര്‍ശിക്കാന്‍....

വനിയിലെ തമസ്സകറ്റി
രണ്യത്തിനു ഹരിതാഭ നീട്ടി
രുളിനെ കീറി മുറിച്ച്
  റന്‍ മേഘങ്ങളെ തൊട്ടുണര്‍ത്തി
ണങ്ങി വരണ്ട ധരണിയെ
റയാക്കി കടന്നു വരുന്ന
തുക്കള്‍ ഴുതി ചേര്‍ക്കുന്ന
ഴു വര്‍ണ്ണങ്ങളുടെ ക്യ ചിത്രങ്ങള്‍
രു നിമിഷം ര്‍മ്മകളെ തൊട്ടുണര്‍ത്തുമ്പോള്‍
പചാരികതയുടെ മുഖം മൂടി അണിയാതെ
അംബര ചുംബിത മോഹങ്ങളില്‍
ഹങ്കരിക്കാതെ കാലമാകുന്ന
പക്ഷികള്‍ തന്‍ ചിറകുകള്‍ നീട്ടി
ദിക്കുകളില്‍ നിന്ന് ദിക്കുകളിലേക്ക് പറന്നുയരുന്നു...
കാലത്തിന്റെ മുടിയില്‍ ചൂടിയ പൂക്കള്‍
വാടുകയും പൊഴിയുകയും ചെയ്യുന്നു....
മനസിലിട്ട് താലോലിച്ചതും മോഹിച്ചതുമായ
പലതും വെറും സ്വപ്നങ്ങളായി മാറുന്നു...
എങ്കിലും ഒത്തിരി ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളും
മനസിന്റെ മണിച്ചെപ്പില്‍ ഒളിപ്പിച്ച് വെച്ച്
ഏകാന്ത വേളയില്‍ അവയെ ഒന്നൊന്നായി
എടുത്ത് താലോലിക്കുന്ന നമ്മള്‍
 ജീവിതമാകുന്ന തോണി തുഴയുകയാണ്....
നാളുകളുടെ മനോഹരമായ മുഖം ദര്‍ശിക്കാന്‍....

15 comments:

  1. ജീവിതമാകുന്ന തോണി മുന്നോട്ടു തന്നെ നീങ്ങട്ടെ..!
    അക്ഷരമാലോ കൊള്ളാട്ടോ

    ReplyDelete
  2. ന്തെന്താ കവിതേ....?

    ReplyDelete
  3. മനസിലിട്ട് താലോലിച്ചതും മോഹിച്ചതുമായ
    പലതും വെറും സ്വപ്നങ്ങളായി മാറുന്നു...

    ReplyDelete
  4. വാടുകയും പൊഴിയുകയും ചെയ്യുന്നു..

    ReplyDelete
  5. അവസാനപകുതി എനിക്കിഷ്ടപ്പെട്ടു..

    ReplyDelete
  6. സ്വപ്‌നങ്ങള്‍, എല്ലാം സ്വപ്‌നങ്ങള്‍ മാത്രം........!

    ReplyDelete
  7. കവിത വായിച്ചു... നാളുകളുടെ മനോഹരവും ക്രൂരവുമായ മുഖം ദര്‍ശിക്കാന്‍ ഒാരോരുത്തരുടേയും ജീവിതം ഇനിയും ബാക്കി.

    ReplyDelete
  8. നാളുകളുടെ മനോഹരമായ മുഖം ദര്‍ശിക്കാന്‍ മാത്രമല്ല ഈ യാത്ര, നാളുകള്‍ക്കു മനോഹരമല്ലാത്ത വേറൊരു മുഖം കൂടി ഉണ്ടായേക്കാം..
    ആ മുഖവും നമുക്ക് കണ്ടേ പറ്റു,കാരണം നമ്മള്‍ യാത്ര തുടങ്ങി കഴിഞ്ഞു, ഇനി അവസാനിപ്പിക്കാന്‍ നമുക്കവകാശമില്ല..:)

    വാക്കുകള്‍ നന്നായി ഉപയോഗിച്ചു.. മനോഹരം ഈ കവിത.. ഭാവുകങ്ങള്‍.. :)

    ReplyDelete
  9. പടച്ചോനെ ങ്ങള് കവിതേം എഴുതുമോ? നന്നായിട്ടോ...
    "കാലത്തിന്റെ മുടിയില്‍ ചൂടിയ പൂക്കള്‍
    വാടുകയും പൊഴിയുകയും ചെയ്യുന്നു..."
    ഈ വരികള്‍ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു.
    ആദ്യ ഭാഗത്തിലെ വരികള്‍ ഇതുപോലെ ഒന്ന് ഫോര്‍മാറ്റിംഗ് ചെയ്‌താല്‍ നന്നാകുമെന്ന് തോന്നുന്നു...

    അവനിയിലെ തമസ്സകറ്റി
    ആരണ്യത്തിനു ഹരിതാഭ നീട്ടി
    ഇരുളിനെ കീറി മുറിച്ച്
    ഈറന്‍ മേഘങ്ങളെ തൊട്ടുണര്‍ത്തി

    ReplyDelete
  10. ജീവിതം ഒരു തോണി ആണ് കര കാണും
    ആടി ഉലയും ഓളങ്ങളില്‍ തെന്നും
    നല്ല വരികള്‍ നന്നായി കവിത

    ReplyDelete
  11. പലതും വെറും സ്വപ്നം മാത്രം ആകുന്നു......അപ്പോള്‍ കവിതയും ..മലര്‍വാടി...സകലകലാ വല്ലഭന്‍ ആണല്ലോ....

    ReplyDelete
  12. കവിത ആണോ?പക്ഷെ ഓരോ വരികളും ദീര്‍ഘമാകുന്നത് കവിതയില്‍ ആയാലും കഥയില്‍ ആയാലും വായനക്കാരനെ പിറകോട്ടു വലിക്കും .കവിത ഭംഗിയായി എഴുതാന്‍ കഴിയും വരെ അത് എഴുതാതിരിക്കുന്നതാണ് നല്ലത്

    ReplyDelete
    Replies
    1. ഇത് കവിതയെന്നു ഞാന്‍ പറഞ്ഞില്ലല്ലോ സിയാഫേ...ലേബല്‍ ശ്രദ്ധിച്ചില്ലേ....?

      Delete
  13. അക്ഷര മാലയ്ക്കുള്ള ശ്രമം ഇഷ്ടപ്പെട്ടു... വരികൾ രണ്ടാം പകുതിയിലും ഇഷ്ടപ്പെട്ടു...

    ReplyDelete
  14. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...