Wednesday, April 25, 2012

ചൊവ്വാ ദോഷം

വാര്‍ത്ത വായിക്കാന്‍ നികേഷ്‌ കുമാര്‍ ലാപ്‌ ടോപ്പ്‌ തുറന്നു വച്ചിരിക്കുന്നത് പോലെ .....
വെറ്റിലച്ചെല്ലത്തിന്റെ മൂടി തുറന്ന് വെച്ച്, ടേബിളിലേക്ക് കൈമുട്ട് താങ്ങ് കൊടുത്ത് മുന്നോട്ടാഞ്ഞിരിക്കുന്നതിനു പകരം കാലു രണ്ടും നീട്ടി വെച്ച് അന്നു രാവിലെ കിട്ടിയ വാര്‍ത്തകള്‍ വിളമ്പുകയാണു "വാര്‍ഡ് ബി.ബി.സി.യായ നാണിയമ്മ...സ്റ്റുഡിയോയിലെ അതിഥിയെ പോലെ കൂട്ടത്തില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എന്റെ വല്ലുമ്മയും.... ലൈവ് പ്രോഗ്രാം പോലെ ഇടക്കിടെയുള്ള ഈ വിളമ്പിനിടയില്‍ കാലിത്തൊഴുത്തില്‍ നിന്നും കറവക്കാരന്‍ കുമാരേട്ടന്റെ ചോദ്യങ്ങള്‍ക്കും നാണിയമ്മ മറുപടി പറയുന്നുണ്ട്...

"പാത്തുട്ടിമ്മറിഞ്ഞോ...ഇമ്മടെ വല്യോത്തെ ചന്ദ്രൂന്റെ മോളില്ലേ...? അവള്‍ തിരിച്ച് വന്നൂന്ന്..."

 "ഏത്...ആ ഒളിച്ചോടി പോയ കുട്ട്യാ....? "

"ആന്നേ..കൂടെ അവള്‍ടെ കെട്ട്യോനും ഒരു കുട്ടീംണ്ട്..."
"അവളിപ്പൊ നല്ല നെലേലാ....അന്നു ചന്ദ്രനും കൂട്ടരും കൂടി ആ കുട്ടീനെ കുറെ ഉപദ്രവിച്ചേക്ക്‌ണ്...അവളവനെ വിട്ട് പോരുല്ലാന്ന് കട്ടായം പറഞ്ഞ്...അതോണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"ങാഹ്!....അതങ്ങിനെയല്ലേ നാണിയമ്മേ...? ആറ്റു നോറ്റുണ്ടായ കുട്ടി ഒരു മാപ്പെള ചെക്കന്റെ കൂടെ ഒളിച്ചോടി പോയീന്നറിഞ്ഞാ അവരു സമ്മയ്ക്ക്യോ...? "

"അയ്ന്...ആ കുട്ടീനേം പറഞ്ഞിട്ട് കാര്യല്ല...ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ് അവള്ടെ അനിയത്തി എന്നും പ്രശ്നല്ലായിരുന്നോ....? ചേച്ചി നിക്കുമ്പ അനിയത്തിടെ കല്യാണം നീണ്ട് പോണന്നും പറഞ്ഞ് എന്തായിരുന്ന് പുകില്‍...."സരോജിനീം എടക്കെട്ക്ക് കുത്തുവാക്കുകള്‍ പറേണത് ഞാന്‍ ദേ ഈ ചെവി കൊണ്ട് കേട്ടീരിക്ക്‌ണ്."


"വീട്ടിലിരുന്നാ അയിനു വട്ടാവുംന്ന് കരുത്യാവും...അത് വീണ്ടും പഠിക്കാന്‍ പോയി തൊടങ്ങ്യേത്..."

"എന്നിട്ടെന്തായി..... കമ്പ്യൂട്ടര്‍ പഠിക്കാന്‍ പോയോട്‌ത്തെ മാപ്പെള ചെക്കനുമായി അവളു ലോഹ്യത്തിലായി..."

"അവളും ഒരു പെണ്ണല്ലേ... മജ്ജയും മാംസവുമുള്ള പെണ്ണ്...അവള്‍ക്കുമുണ്ടാകില്ലെ...മോഹങ്ങളും, സ്വപ്നങ്ങളും...."

"എന്തോരം ആലോചെനേളാ മൊടങ്ങി പോയത്.....ചൊവ്വാ ദോഷത്തിന്റെ പേരും പറഞ്ഞ്...."

"പോരാഞ്ഞ് ചന്ദ്രൂന്റെ ഉയര്‍ച്ചയില്‍ അസൂയ പൂണ്ടോരും കൊറെയെണ്ടല്ലാ.....കല്യാണം മൊടക്കാനായ്ട്ട്..."

"ആ ചെക്കന്‍ മാന്യായ്ട്ട് വന്ന് ചന്ദ്രൂനോട് ചോയ്ച്ചെന്ന്....മോളെ കെട്ടിക്കോട്ടേന്ന്...?"

"അയ്ന്റെ പേരില്...‍ എന്തൊക്കെ ബഹളാ നടന്നത്...ആ കുട്ടീനെ പിടിച്ച് പൊതിരെ തല്ലില്ലേ ആളോളെ മുന്നീ വെച്ച്...പോരാത്തതിനു മുറീ പൂട്ടിയിടേം ചെയ്ത്...എന്നിട്ടും അവള്‍ ചാടിപോയി....അതു കൊണ്ടെന്തായി ആ കുട്ടി രക്ഷപ്പെട്ട്...."

"അവള്‍ടെ അനിയത്തിടെ കാര്യാ കഷ്ടായത്...."

"പത്തില്‍ പത്ത് ജാതകപൊരുത്തോംണ്ടന്ന് പറഞ്ഞ് നടത്ത്യ കല്യാണാ....മാസം ഒന്ന് തെകഞ്ഞില്ല....ആ പുയ്യാപ്ളേട മയ്യത്തല്ലേ ഉമ്മറത്ത് കൊണ്ടന്ന് കെടത്ത്യേത്..."

"മനുഷേന്റ അവസ്ഥ അതാണു നാണിയമ്മേ...."

"അന്ന് കെടന്നതാ...ചന്ദ്രൂന്റെ കെട്ട്യോളു സരോജിനി....ഇപ്പൊ ഒന്നും രണ്ടുമൊക്കെ കെടന്ന കെടപ്പിലാന്നാ പറേന്നെ..."

"അതോടെ ചന്ദ്രൂന്റെ ആ ഉഷാറും പോയി....ബിസിനസൊക്കെ നോക്കി നടത്തണത് ചന്ദ്രൂന്റെ അനിയന്റെ മോനാ...."

"രണ്ട് പെണ്മക്കള്‍ക്കും ഈ ഗതി വന്നൂലോ..."

"അയ്നു‍ മൂത്തോളു വന്നിരിക്കണത് സരോജിനീനെ കൊണ്ടോവാനാ...വെല്ലൂരോ മറ്റോ കൊണ്ടോയി ശുശ്രൂഷിക്കാനാന്നാ പറഞ്ഞേ...അവള്‍ടെ കെട്ട്യോന്‍ ഡോക്ടറാത്രേ...."അവള്‍ടെ അനിയത്തിക്ക് ഒരു ജോലിയും ശര്യാക്കീണ്ട്ന്നാ കേട്ടത്...ഇവിട്ത്തെ ബിസിനസൊക്കെ നിര്‍ത്തി എല്ലാരും കൂടെ കോഴിക്കോട്ടേക്ക് പൂവാന്ന്...."

 "ആഹ്..കുറെ അനുഭവിച്ചില്ലേ അയ്റ്റോങ്ങള്...ഇനിയെങ്കിലും ഒരു മനസ്സമാധാനം ഉണ്ടായാ മത്യാര്‍ന്ന്....

ഉം.....ആരാ എപ്പഴാ..എങ്ങിനാന്നൊന്നും പറയാനൊക്കില്ല നാണിയമ്മേ....നമ്മുടെ കഷ്ടപ്പാടുകളും മറ്റും കണ്ട് സഹായിക്കാന്‍ വരാന്ന്... ആരേയും വെറുപ്പിക്കാതെ ഉള്ള ജീവിതം കഴിച്ച് കൂട്ടിയാ എല്ലാര്‍ക്കും നല്ലത്...."

"നിര്‍ത്താറായില്ലേ നാണിയമ്മേ ഈ നോനി പറച്ചില്....?"

കുമാരേട്ടന്‍ പതഞ്ഞ് പൊന്തുന്ന പാലും പാത്രം പാത്തുട്ടിമ്മാടെ നേര്‍ക്ക് നീട്ടി...

കൈ വിരലില്‍ ബാക്കിയുണ്ടായിരുന്ന ചുണ്ണാമ്പ് നാക്കിലേക്ക് തേച്ച് നാണിയമ്മ എഴുന്നേറ്റു....
അടുത്ത ബുള്ളറ്റിനില്‍ വിളമ്പാനുള്ള വാര്‍ത്തകള്‍ക്കായി.....

29 comments:

 1. എന്താ നിര്‍ത്തിക്കളഞ്ഞത്??? കഥ മുഴുവന്‍ ആയില്ലല്ലോ...

  ആശംസകള്‍

  ReplyDelete
 2. katha kollam ketto asamsakal entae blog nokkuka "cheathas4you-safalyam.blogspot.com"and "kannoram.blogspot.com"

  ReplyDelete
 3. തുടക്കം കുഴപ്പമില്ല ...നാണിയമ്മ പറഞ്ഞ സംഭവത്തില്‍ ഒരു കുശുമ്പ് കാണാന്‍ കഴിഞ്ഞില്ല .. മനുഷ്യര്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തന്നെ ..:)

  ReplyDelete
 4. ആകെ ലോക ബൂലോക ദുനിയാവിലേക്ക് ഇടതു കൈ വിരലും വെച്ച് ,സോറി വലതു കൈ വിരല്‍ മൌസിലും കീ ബോര്‍ഡിലും വെച്ച് ദൈയിര്യമായി കടന്നു വരൂ മുളകെ ഓ പിന്നെയും പിഴച്ചു "മക്കളെ" ....

  ReplyDelete
 5. കഥയാണല്ലേ? ഇനീം പുതിയ പുതിയ കഥകൾ വരട്ടെ ....കഥ കേൾക്കാൻ വലിയ ഇഷ്ടമാണ്....

  ReplyDelete
 6. ഇത് പോലുള്ള നാണി അമ്മയും പാത്തുട്ടിയുമ്മയും പഴയ ഗ്രാമ ചിന്തകളായി ഇപ്പോഴും മനസ്സില്‍ ഉണ്ട്.
  ചൊവ്വ ദോഷക്കാരി അന്യമതസ്ഥനൊപ്പം പോയപ്പോള്‍ അഭിവൃദ്ധിയും പത്തില്‍ പത്തും തികഞ്ഞവള്‍ക്ക് പരാധീനതകളും. ചെറുപ്പത്തില്‍ കണ്ടും കേട്ടും മറന്ന സംഭവങ്ങള്‍... അല്‍പ്പം കൂടി നീട്ടി പറയാമായിരുന്നു എന്ന് തോന്നി. പെട്ടെന്ന് കഴിഞ്ഞ പോലെ ഒരു തോന്നല്‍ .. ഇനിയും എഴുതുക. ആശംസകള്‍

  ReplyDelete
 7. ആദ്യത്തെ കഥ മോശമായില്ല. നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും ആയ സംഭവം ലളിതമായി പറഞ്ഞു.
  നന്നായി.
  ആശംസകള്‍.

  ReplyDelete
 8. കൊള്ളാം എന്തൊക്കെ കയ്യിൽ ഉണ്ട്, വരട്ടെ

  ReplyDelete
 9. എന്നെപ്പോലുള്ള ദരിദ്രവാസികളുടെ കഞ്ഞികുടി മുട്ടിക്കാതിരുന്നാല്‍ നിങ്ങള്ക്ക് കൊള്ളാം. അല്ലേല്‍ എനിക്ക് കൊള്ളും!

  (നിത്യസംഭവങ്ങളില്‍ നിന്നും പോരട്ടെ ഇത്തരം കഥകള്‍ . തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. ഇനിയും വരാം)

  ReplyDelete
 10. ഇത് പോലെയുള്ള നാട്ടു വിശേഷങ്ങള്‍ ഇനീം പോന്നോട്ടെ !

  ReplyDelete
 11. എന്റെ സുഹൃത്തെ.... ഈ ഭാഷ എങ്ങനെ ടൈപ്പ് ചെയ്തൂന്നാണ് ഞാനോലോജിക്കുന്നത്..
  പറയാന്‍ തന്നെ ശ്ശി പാടാണ്‌.. അപ്പൊ ടൈപ്പിംഗ്..

  നുണ പറച്ചില്‍ വായിക്കാന്‍ രസമുണ്ട് ട്ടാ..
  പോരട്ടെ ഇനിയും...

  ReplyDelete
 12. ആദ്യകഥ ആണെങ്കില്‍ മോശമായില്ല..ലളിതമായ ശൈലി!

  എനിയ്ക്ക് തോന്നിയ പോരായ്മകള്‍:

  1. അവസാന പഞ്ച് അല്പം കുറഞ്ഞു പോയോ?

  2. നാടന്‍ സംഭാഷണ ശൈലി ഇടയ്ക്കു മുറിഞ്ഞു പോയോ? (ഉദാ:"അവളും ഒരു പെണ്ണല്ലേ... മജ്ജയും മാംസവുമുള്ള പെണ്ണ്...അവള്‍ക്കുമുണ്ടാകില്ലെ...മോഹങ്ങളും, സ്വപ്നങ്ങളും....")

  ഞാന്‍ ഓടി... :)

  ReplyDelete
 13. മലർവാടി, എന്റെ ബ്ലോഗിൽ കമെന്റ് കണ്ട് പിറകെ വന്നതാ... സംഗതി ഒന്നുകൂടി ഉഷാറാക്കാമായിരുന്നു, നാണിയമ്മമാരില്ലാത്ത ഭൂലോകമില്ല. പ്രത്യേകിച്ചും ഗ്രാമങ്ങാളിൽ..

  ആശംസകൾ, വീണ്ടും വരാം :)

  ReplyDelete
 14. എല്ലാവിധ ആശംസകളും..........ഇനിയും തുടരുക...

  ReplyDelete
 15. എല്ലാ നാട്ടിന്‍പുറങ്ങളിലും കാണും നാണിയമ്മയെ പോലെ ചിലര്‍...

  ReplyDelete
 16. സംഭാഷണങ്ങളിലൂടെ കഥ മുന്നോട്ട് കൊണ്ടു പോയ രീതി ഇഷ്ടപ്പെട്ടു. എല്ലാ നാട്ടു വിശേഷവും കേട്ട ശേഷം നോനി പറച്ചില്‍ നിര്‍ത്താന്‍ പറയുന്ന നാട്ടിന്‍ പുറത്തെ ശൈലിയില്‍ തന്നെ കഥ അവസാനിപ്പിച്ചതും കൊള്ളാട്ടൊ...ഇനീം എഴുതൂ...

  ReplyDelete
 17. ബ്ലോഗ്‌ കമ്മന്റിലൂടെ എത്തി, വന്നു, ഇഷ്ടപ്പെട്ടു, വീണ്ടും വരാം...

  ReplyDelete
 18. ന്യൂസ്‌ നൈറ്റ്‌ ആണോ, ന്യൂസ്‌ ഈവ്‌ ആണോ എന്നറിയില്ല, ഏതായാലും ഇഷ്ടായി..ഈ ഏഷണി വാര്‍ത്ത

  ReplyDelete
 19. തുടക്കമല്ലേ ,ഇനിയങ്ങോട്ട് ശരിയായിക്കോളും.ആശംസകള്‍

  ReplyDelete
 20. പോരട്ടെ..പോരട്ടെ..കഥകള്‍ പോരട്ടെ...

  ReplyDelete
 21. appol iniyum iniyum kure ezhutthukalumayi ee cub munneratte...athenne

  ReplyDelete
 22. നന്നായിട്ടുണ്ട്. ആശംസകള്‍...

  ReplyDelete
  Replies
  1. aashamsakal....... blogil puthiya post...... ATHIRU....... vaayikkane........

   Delete
 23. പുതിയ കഥകൾ വരട്ടെ ഇനിയും " മലര്‍വാടിയില്‍ " ...!!

  ReplyDelete
 24. വാര്‍ത്ത പെട്ടെന്ന് അവസാനിച്ച പോലെ.അതോ ഇടക്ക് കൊമ്മേഴ്സ്യല്‍ ബ്രേക്ക് വന്നതാണോ..?
  എഴുത്തിന്റെ ശൈലി തരക്കേടില്ല

  ReplyDelete
 25. സാദാരണ ഗതിയില്‍ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവം രസകരമായി അവതരപ്പിച്ചു

  ReplyDelete
 26. nannayi avatharippichu.. Aashmasakal.. Ineem varatto... :)
  www.kannurpassenger.blogspot.com

  ReplyDelete
 27. പ്രിയ സുഹൃത്തേ,

  ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

  ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

  വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

  ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

  മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

  ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

  എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

  എന്ന്,
  വിനീതന്‍
  കെ. പി നജീമുദ്ദീന്‍

  ReplyDelete
  Replies
  1. സ്വാഗതം കൂട്ടുകാരാ....എഴുത്ത് തുടരൂ...

   Delete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...