Wednesday, April 25, 2012

സ്വാഗതം കൂട്ടുകാരേ.....

കൂട്ടുകാരേ.....

"ഞങ്ങള്‍ മലര്‍വാടി ആര്ട്ട്‌സ് ക്ലബ്ബിലെ അംഗങ്ങളാണ്...."

ചുമ്മായിരിക്കുമ്പോ എന്തെങ്കിലും ഒരു നേരം പോക്കു വേണ്ടേ...?

അപ്പൊ മനസില്‍ തോന്നിയതാ ഈ ബ്ലോഗ് എന്ന പരിപാടി....

എന്താവും, എങ്ങിനെയാവും എവിടെ വരെ പോകും എന്നൊന്നും

ഞങ്ങള്‍ക്കിപ്പൊ പറയാന്‍ പറ്റൂല... കാരണം...ഭൂലോകത്തേക്കാള്‍

വല്യ സംഭവാന്നാ ബൂലോകത്തെ കുറിച്ച് കേട്ടിരിക്കണത്...

നിങ്ങടെ കയ്യിലെ വാക്കുകളാകുന്ന വാള്‍ കൊണ്ട് മരിച്ചില്ലെങ്കീ

ഈ ബ്ലോഗ് ഇവിടെയൊക്കെ തന്നെ കാണും...
******************************************

എന്നാ പിന്നെ തൊടങ്ങല്ലേ....?

പടച്ചോനേ....ബൂലോകമെന്ന ലോകത്ത് പിച്ച വെച്ച് നടന്നു തുടങ്ങുന്ന

ഈ അറിവില്ലാ പൈതങ്ങളായ ഞങ്ങളെ കാത്തോളണേ....
-------------------------------------------------------------------------------
(മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ് എന്ന സിനിമയുടെ ഭാരവാഹികള്‍ക്ക് ഒരായിരം നന്ദി
കാരണം അവരാണല്ലോ ഈ തലക്കെട്ടിന്റെ യഥാര്‍ത്ഥ അവകാശികള്‍...)

17 comments:

  1. ധൈര്യമായി തുടങ്ങുന്നേ! മലര്‍വാടി എന്നൊരു കുട്ടികളുടെ മാസിക മുന്പെയുണ്ടല്ലോ? സര്‍വ വിധ ആശംസകളും

    ReplyDelete
    Replies
    1. ഹനീഫ് ഭായ്..ആദ്യമായി സ്വാഗതമോതിയതിനു ഒത്തിരി നന്ദി

      Delete
  2. <<>>

    ആണോ !!!! അപ്പോള്‍ ഗണപതിക്ക്‌ വച്ചത് കാക്ക കൊണ്ടുപോകാതെ സൂക്ഷിക്കേണ്ടത് ഇനി എന്‍റെ കടമ യാണല്ലോ ഫഗവാനേ ...:) നന്ദി ..നന്ദി .. ഏതായാലും ധൈര്യമായി "പണി" തുടങ്ങിക്കോളൂ ..:)

    ReplyDelete
    Replies
    1. ഹ..ഹ...ഹാ...അതു തന്നെയായിരുന്നു എന്റെ ഉദ്ദേശവും...മോനാരാ ഞാന്‍

      Delete
  3. ആദ്യമായി ഈ ഫോണ്ട് ഒന്ന് വലുതാക്കി നേര്പ്പിക്കൂ ...ഇപ്പോഴത്തേത് വായിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് ..:)

    ReplyDelete
    Replies
    1. ചേട്ടാ..ഇവിടെ ഫോണ്ട് ഓക്കെയാണല്ലോ...

      Delete
  4. അങ്ട് തകര്‍ക്കിന്‍റിഷ്ടാ...പഷെ തരിപ്പണാക്കര്ത് ട്ടാ..

    ReplyDelete
  5. ഓ! സ്വാഗതം.....നല്ല നല്ല രചനകളുമായി കടന്നു വരു...

    ReplyDelete
  6. ഇനി കാര്യങ്ങള്‍ തുടങ്ങട്ടെ.

    ReplyDelete
    Replies
    1. എപ്പ തൊടങ്ങീന്ന് ചോയ്ച്ചാ മതീന്റെ റാംജിയേട്ടാ...നന്ദീണ്ട് ട്ടാ

      Delete
  7. ഉഷാറായിക്കോട്ടെ, നെയ്യ് ഏറി എന്ന് കരുതി അപ്പം കേടേരില്ലല്ലോ? :)))) ഇതിന് പിന്നിൽ ആരാണെന്ന് അങ്ങോട്ട് തുറന്ന് പറഞ്ഞേക്ക്, :))))

    ReplyDelete
  8. എന്തായാലും മലര്‍വാടിയല്ലെ , അങ്ങ്ട്‌ തൊടങ്ങന്നെ...

    ReplyDelete
  9. ഞാനും വന്നൂട്ടോ.
    മെയില്‍ കണ്ടിട്ടാ വന്നത്. ഇവിടെ വന്നപ്പോ സ്വാഗതം മാത്രേയുള്ളൂ.

    ReplyDelete
  10. മൊഹിയുദ്ദീന്‍, ഖാദര്‍ക്കാ , കൊലുസ്

    വരവിനു നന്ദി....

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...