Tuesday, December 25, 2012

ക്രിസ്തുമസ് - പുതുവത്സരാശംസകള്‍...


 

ഞ്ഞിന്റെ നനുത്ത മേലാപ്പണിഞ്ഞ ഡിസംബര്‍ രാവുകള്‍....
അങ്ങു ദൂരെ തെളിഞ്ഞ ആകാശച്ചെരുവില്‍ കണ്‍ചിമ്മുന്ന
നക്ഷത്ര കുഞ്ഞുങ്ങള്‍... പരന്നൊഴുകുന്ന നറു നിലാവില്‍
കുളിച്ചു നില്‍ക്കുന്ന നിശീഥിനി...പേരറിയാന്‍ പാടില്ലാത്ത
ഏതൊക്കെയോ കാട്ടുപൂക്കളുടെ ഗന്ധവും
പേറിയെത്തുന്ന കുളിരണിയിക്കും തെന്നല്‍...
രാവിന്റെ നിശബ്ദതയെ ഭേദിച്ചു കൊണ്ട് അന്തരീക്ഷത്തില്‍
അലയടിച്ചെത്തുന്ന അഭൗമ സംഗീതത്തിന്റെ നേരിയ ഈരടികള്‍...

"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്കു സമാധാനം"

വര്‍ഷങ്ങള്‍ക്കപ്പുറം ഒരു ഡിസംബര്‍ രാത്രിയില്‍ ബത്‌ലഹേം
എന്ന ചെറിയ ഗ്രാമത്തില്‍ അലയടിച്ചുയര്‍ന്ന ആ സംഗീതത്തിന്റെ
മാറ്റൊലി ഒരിക്കല്‍ കൂടി മുഴങ്ങുകയായി...
പരസ്പര പകയും ഭയവും ഇരുള്‍ വീഴ്ത്തിയ മാനസങ്ങളില്‍
സ്നേഹത്തിന്റേയും, സമാധാനത്തിന്റേയും വെള്ളി വെളിച്ചം
പകര്‍ന്നു കടന്നു വരുന്ന ക്രിസ്തുമസ്...
ഒപ്പം ഇന്നലെകളുടെ താളപ്പിഴകള്‍ തുടച്ചു മാറ്റി കൊണ്ട് പ്രത്യാശകളുടെ
തഴുകലുമായി ഒരു പുതുവത്സരം കൂടി കടന്നു വരുന്നു...
പ്രത്യാശകളുടെ പൊന്‍കിരണങ്ങളുമായി ഒരു പുതുവത്സരം കൂടി കടന്നു
വരുമ്പോള്‍ കഴിഞ്ഞു പോയ നാളുകളുടെ ഓര്‍മ്മകളുമായി
പുതുവര്‍ഷത്തിലേക്ക് തിരമുറിച്ചു നീങ്ങുമ്പോള്‍ നമുക്കു പ്രതീക്ഷിക്കാം
നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്...
 
ആശംസകളോടെ... മലര്‍വാടി...
***************************************************************
((ചിത്രം ഗൂഗിളമ്മച്ചി തന്നത്))

53 comments:

 1. ഹാപ്പി ക്രിസ്മസ്...റിയാസ്‌ ....

  ReplyDelete
 2. എന്നാ എഴുത്താ അളിയാ !!!

  ReplyDelete
 3. ആ ഹാ... അടുത്ത വര്‍ഷത്തേക്ക് കിട്ടിയ ആദ്യത്തെ ആശംസ നിന്‍റെയാ........ ഐ മീന്‍ ശകുനം
  നോക്കട്ടെ.. എങ്ങനയാ ഈ വര്‍ഷം എന്ന് ഹിഹി...:)
  എന്‍റെയൂം ഒത്തിരി ഒത്തിരി ആശംസകള്‍ ::::))

  ReplyDelete
 4. എല്ലാം നിറവേറട്ടെ
  ഹാപ്പി ക്രിസ്തുമസ്

  ReplyDelete
 5. സാഹിത്യം കവിഞ്ഞു ഒഴുകുന്നുവോ
  വരികള്‍ക്കും നല്ല കുളിര് ഡിസംബറിന്റെ കുളിര്

  ReplyDelete
 6. ***** ഓരോ പുലരിയും നവോന്മേഷം തൂകട്ടെ *****

  ReplyDelete
 7. 2011നു സ്വാഗതം

  ReplyDelete
 8. The Very Best wishes for Happy Christmas and a prosperous new year

  ReplyDelete
 9. ഇന്നലെകളുടെ താള പിഴവുകൾ തുടച്ച് മാറ്റി കൊണ്ട് പ്രത്യാശകളുടെ പ്രതീക്ഷകളുടെ പൊങ്കിരണവുമായി ഒരു പുതുവത്സരം കൂടി..ഇത് പറയുമ്പോൾ നാം നമുക്ക് നഷ്ട്ടപ്പെട്ട ഒരു വർഷം ഓർക്കുന്നുണ്ടോ? നമ്മിൽ നിന്നും സമയം കൊഴിഞ്ഞു പോയി എന്നു നാം ചിന്തിക്കുന്നുണ്ടോ . നമ്മുടെ ആയുസ്സിന്റെ ഒരു വർഷം കൂടി നമ്മിൽ നിന്നും പോയി മറഞ്ഞു കഴിഞ്ഞ നാളുകളിൽ ചെയ്തു പോയ നന്മയും തിന്മയും വിലയിരുത്തി വരും വർഷം നന്മയുടെ നല്ല നാളുകൾ ആയി മാറിടട്ടെ എന്നു നമുക്ക് പ്രാർഥിക്കാം. ആശംസകൾ..

  ReplyDelete
 10. ക്രിസ്തുമസ് - പുതുവത്സരാശംസകള്‍!

  ReplyDelete
 11. പുതുവര്‍ഷത്തിലേക്ക് തിരമുറിച്ചു നീങ്ങുമ്പോള്‍ നമുക്കു പ്രതീക്ഷിക്കാം നമ്മുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്..

  ഒരു നല്ല നാളെയ്ക്കായുളള പ്രതീക്ഷ. എല്ലാരുടെയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ..എന്റെയും.

  ക്രിസ്തുമസ് - പുതുവത്സരാശംസകള്‍

  ReplyDelete
 12. ഞാനും നേരുന്നു. ഹൃദയത്തില്‍ നിന്നും നേരിട്ട് ക്രിസ്മസ് പുതുവത്സര ആശംസകള്‍ റിയാസ്.
  പിന്നെ നിന്‍റെ വായനക്കാര്‍ക്കും

  ReplyDelete
 13. happy x mas and happy new year
  അതി മനോഹരം ആയിരിക്കുന്നു അവതരണം ..

  ReplyDelete
 14. ആദ്യത്തെ ആശംസകളാണല്ലോ ഇത്, താങ്കൾക്ക് എന്റെ ക്രിസ്തുമസ്-പുതുവത്സരാശംസകൾ!

  ReplyDelete
 15. ക്രിസ്തുമസ് ആശംസകള്‍, മാഷേ

  ReplyDelete
 16. Jingle bells..jingle bells..
  jingle all the way..
  Oh ,what fun it is to ride
  In a one horse open sleigh...

  ReplyDelete
 17. ആദ്യത്തെ ആശംസ കിട്ടിയപ്പോള്‍ വളരെ സന്തോഷം.
  മനോഹരമായ വരികള്‍, മനസിലേക്കിറങ്ങി വന്നു കുളിരണിയിച്ചു ട്ടോ...

  ReplyDelete
 18. റിയാസേ....കാവ്യഭംഗിയുണര്‍ന്ന വരികള്‍...
  എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സര ആശംസകള്‍....

  ReplyDelete
 19. നന്മയുടെയും സന്തോഷത്തിന്റെയും ഒരു പുതുവര്‍ഷം നേരുന്നു...ഒപ്പം ക്രിസ്മസ് ആശംസകളും...

  ReplyDelete
 20. riyaska and family happy newyear happy x mas......................

  ReplyDelete
 21. ഹൃദ്യമായ ക്രിസ്മസ് കുറിപ്പിന് തിരിച്ചും ആശംസകൾ!

  സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ എല്ലാ ഹൃദയങ്ങളിലും!

  പൂച്ചില്ലകളിൽ നന്മയുടെ കായ്‌കൾ നിറയട്ടെ!

  അവയിൽ നിന്ന് സമാധാനത്തിന്റെ വിത്തുകൾ മുളയ്ക്കട്ടെ!

  (എന്റെ ഒരു ക്രിസ്മസ് കുറിപ്പ് ഇവിടെയുണ്ട്.http://jayandamodaran.blogspot.com/2009/12/blog-post.html)

  ReplyDelete
 22. ആശംസകൾ നേരുന്നു ഹൃദയത്തിന്റെ ഭാഷയിൽ.

  ReplyDelete
 23. ഇത്ര നേരത്തെ?
  ആശംസാ കവിത നന്നായി.കമന്‍റുകളൊക്കെ കവിതയായി മാറുന്നത് കണ്ടപ്പോള്‍,റിയാസിന്റെ പഴയ പോസ്റ്റുകളൊക്കെയോന്നു തേടിപ്പോയി.
  അപ്പഴാ മനസ്സിലായത്‌ തുടക്കം കവിതയില്‍ ആയിരുന്നു എന്ന്.എന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അങ്ങോട്ടും..

  ReplyDelete
 24. എല്ലാവര്ക്കും മുന്‍പേ കേറി ഗോലടിച്ചല്ലോ.
  ഹൃദ്യമായ, ക്രിസ്തുമസ് നവവല്‍സരാശംസകള്‍.

  ReplyDelete
 25. snehathinte sahanathinte vedanayude pratheekshayude asamsakal

  ReplyDelete
 26. എന്ത് തിരക്കാ ഈ വര്‍ഷത്തെ അവസാനിപ്പിക്കാന്‍..എന്നിട്ടോ..
  പ്രതീക്ഷ തന്നെ എല്ലാം അല്ലെ?
  നല്ല കൃസ്തുമസും പുതുവത്സരവും ആശംസിച്ചുകൊണ്ട്..

  ReplyDelete
 27. ഒപ്പം ഇന്നലെകളുടെ താളപ്പിഴകള്‍ തുടച്ചു മാറ്റി കൊണ്ട് പ്രത്യാശകളുടെ
  തഴുകലുമായി ഒരു പുതുവത്സരം കൂടി കടന്നു വരുന്നു.

  പ്രതീക്ഷിക്കാം...ആദ്യത്തെ ആശംസയാണ്..കേട്ടോ.

  ReplyDelete
 28. ക്രിസ്മസ് - പുതുവത്സര ആശംസകള്‍..

  ReplyDelete
 29. ആദ്യത്തെ ആശംസ റിയാസാണ് തരുന്നത്.
  നന്ദി.
  നല്ലൊരു ക്രിസ്തുമസ്സും പുതുവത്സരവും നേർന്നുകൊള്ളുന്നു.

  ReplyDelete
 30. ഇത്തിരി നേരത്തെ തന്നെ ആശംസ അറിയിച്ചല്ലോ..
  എങ്ങോട്ടെങ്കിലും യാത്ര പോകുന്നുണ്ടോ..ഇനിയും
  ഒരു മാസം കൂടിയുണ്ടേ 2011 ഒന്നു കാണാന്‍..
  ആ‍ശംസ തിരിച്ചും തരുന്നു..
  ക്രിസ്മസ് - പുതുവത്സര ആശംസകള്‍..

  ReplyDelete
 31. എല്ലാ ബ്ലോഗ്ഗര്‍ സുഹൃത്തുക്കള്‍ക്കും വായനക്കാര്‍ക്കും
  ഹൃദ്യമായ കൃസ്തുമസ്സ് നവ വല്‍സരാശംസകള്‍!!

  ReplyDelete
 32. ആദ്യത്തെ ആശംസ റിയാസാണ് തരുന്നത്...ക്രിസ്തുമസ് - പുതുവത്സരാശംസകള്‍

  ReplyDelete
 33. മധുരമേ മഞ്ഞേ ഡിസംബറേ മറക്കുകയാണോ പിന്നെയും വത്സരം

  ReplyDelete
 34. പ്രിയ റിയാസ് ചേട്ടാ...
  അടിപൊളി...
  നല്ല മനോഹരങ്ങളായ വരികള്‍...
  ഭാവനയുടെ ലീലാവിലാസങ്ങള്‍ ആ വരികളില്‍ കാണാം...
  ഏവര്‍ക്കും എന്റെ ക്രിസ്മസ്-പുതുവത്സര ആശംസകള്‍..

  ReplyDelete
 35. റിയാസ് ആശംസകൾക്ക് നന്ദി..അതുപോലെ റിയാസിനും
  ഏല്ലാവർക്കും എന്‍റെ ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ

  ReplyDelete
 36. ആശംസകള്‍ മാഷേ..

  ReplyDelete
 37. നവ വത്സരാശംസകള്‍.

  ReplyDelete
 38. ഹോ അങ്ങനെ 2010 ഉം നമ്മളെ വിട്ടു പോകുക ആണോ?
  ഈ തട്ടകത്തില്‍ ഞാന്‍ ആദ്യം.....എന്ത് നല്ല എഴുത്ത്........
  വൈകിപ്പോയി....അല്ലെ?

  ReplyDelete
 39. നല്ല ഭാഷക്ക് നന്ദി റിയാസ്. എഴുത്തിന്റെ പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ 2011 ല്‍ താങ്കള്‍ക്കു സാധിക്കട്ടെ. എല്ലാവര്ക്കും ക്രിസ്തുമസ് - പുതുവത്സരാശംസകള്‍

  ReplyDelete
 40. നല്ല വരികളാണ് റിയാസ്. വളരെ ഇഷ്ടപ്പെട്ടു. ഒരു നല്ല പുതു വത്സരത്തോടൊപ്പം സന്തോഷപൂര്‍ണമായ ക്രിസ്ത്മസും ആശംസിക്കുന്നു.

  ReplyDelete
 41. അതീവഹൃദ്യമായി ആശംസകൾ! എന്റെ കൃസ്മസ്-പുതുവത്സരാശംസകൾ!

  ReplyDelete
 42. താങ്കൾക്ക് എന്റെ ക്രിസ്തുമസ്-പുതുവത്സരാശംസകൾ

  (Sorry for late)

  ReplyDelete
 43. ക്രിസ്തുമസ്-പുതുവത്സരാശംസകൾ

  ReplyDelete
 44. മൊത്തത്തില്‍ ഒരു ഡിസെമ്പര്‍ പ്രതീതി വരികളില്‍ പുതു വത്സരാ ശംസകള്‍

  ReplyDelete
 45. മൂന്നാം വാര്‍ഷികത്തിലും ക്രിസ്മസ് പോസ്റ്റ് മനോഹരമായിത്തുടരുന്നു

  ആശംസകള്‍

  ReplyDelete
 46. ഈ മലർവാടിയിൽ പുതുമലരൊന്നും വിടരുന്നില്ലല്ലോ

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...