Thursday, May 3, 2012

പ്രിയ കൂട്ടുകാരാ..

പത്തു ദിവസത്തെ ക്രിസ്തുമസ് അവധി കഴിഞ്ഞു സ്കൂളിലെത്തിയ എന്നെ കാത്തിരുന്നത് ഒരു നടുക്കുന്ന വാര്‍ത്തയായിരുന്നു...
ഹസീബ് മരിച്ചു..ക്യേന്‍സറായിരുന്നു…ഞാന്‍ ഞെട്ടി..ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്..
എപ്പോഴും എല്ലാവരോടും കളിച്ചു ചിരിച്ചു നടന്നിരുന്ന ഹസീബ്...
എന്നെ വിട്ടു പോയിരിക്കുന്നു..കണ്ണില്‍ ഇരുട്ടു കയറുന്ന പോലെ തോന്നിയെനിക്ക്..
ഞാന്‍ ഹസീബിന്റെ വീട്ടിലേക്കു ഓടി...
അവിടെ ചെന്നപ്പോള്‍ പൂഴിമണ്ണു വാരിയിട്ടാല്‍ നിലത്തു വീഴില്ല.അത്രക്കും ജനങ്ങളുണ്ടായിരുന്നു..
ഞാന്‍ ആ തിരക്കിനിടയിലൂടെ വീടിനകത്തേക്കു കയറി… എന്റെ പ്രിയപ്പെട്ട കൂട്ടുകാരനെ ഒന്നു കാണാന്‍.അവിടെ കണ്ട കാഴ്ച .എന്റെ ഹ്രിദയം തകര്‍ന്നു പോയി…അതു എന്റെ ഹസീബാണോ എന്നു ഞാനൊരു നിമിഷം സംശയിച്ചു..ചുമന്നു തുടുത്ത അവന്റെ മുഖമെല്ലാം ഒട്ടി,ചുണ്ടുകളെല്ലാം വിണ്ടു കീറി,തലമുടിയെല്ലാം കൊഴിഞ്ഞു..ആകെ മാറിയിരിക്കുന്നു…
മനസ്സില്‍ അവനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഒരു അലകടലായി തിളച്ചു പൊന്തി....

പ്രിയ കൂട്ടുകാരാ…കുറച്ചു നാളത്തെ പരിചയം.അതു നമ്മുടെ ഇടയില്‍ തീര്‍ത്ത ആത്മ ബന്ധം..
എന്നിട്ടും നീയെന്തേ... എന്നോട് പറയാതിരുന്നത്..?ഞാന്‍ നിന്നോട് പലയാവര്‍ത്തി ചോദിച്ചിട്ടും ഒരു പുന്ചിരി, അല്ലങ്കില്‍ കൊച്ചു കൊച്ചു നുണകളില്‍ നീ എല്ലാം മറച്ചു വെച്ചു… നീ പാടാറുള്ള ആ പാട്ട്..അപ്പോഴും ഞാന്‍ കരുതിയിരുന്നില്ലല്ലോ… അതു നിന്റെ ജീവിതമായിരുന്നു എന്നു...
അതെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു നമ്മള്‍ ആദ്യമായി കണ്ടു മുട്ടിയത്..
ഒരു പുതുമുഖത്തിന്റെ അങ്കലാപ്പോടെ ഞാന്‍ ആ ക്ലാസ്സിലെത്തിയ ദിവസം..നീയാണു എന്നെ വന്നു ആദ്യമായി പരിചയപ്പെട്ടത്..നീയെന്റെ പേരു ചോദിച്ചു..വീട് എവിടെയാണെന്നു ചോദിച്ചു..നാടും വീടും വിട്ടു ദൂരെ വന്നു താമസിച്ചു പഠിച്ചിരുന്ന എന്നെ നിനക്ക് വല്ലാതിഷ്ടമായി എന്നു നീ എത്രയോ വട്ടം പറഞ്ഞിരിക്കുന്നു… നീ ഇടക്കിടെ ക്ലാസ്സില്‍ വരാതിരിക്കുമ്പോള്‍ പിന്നീടു നീ ക്ലാസ്സില്‍ വരുമ്പോള്‍ നിന്നോടു ഞാന്‍ പലയാവര്‍ത്തി ചോദിച്ചിരിക്കുന്നു നീ എവിടേക്കാ ഇടക്കിടെ ലീവ് എടുത്തു പോകുന്നതെന്നു..? അതിനു നിന്റെ കയ്യില്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ടായിരുന്നു.. പ്രിയ കൂട്ടുകാരാ...ഒരു വാക്കു നീയെന്നോട് പറഞ്ഞില്ലല്ലോ…?
എനിക്കറിയാം ഞാന്‍ വിഷമിക്കുന്നത് കാണാന്‍ നിനക്കിഷ്ടമില്ലായിരുന്നു എന്നു… അതു കൊണ്ടല്ലേ അടുത്ത ക്ലാസ്സിലെ സുനില്‍ എന്നോട് വഴക്കു കൂടിയപ്പോള്‍ നീ അവനുമായി വഴക്കിട്ടത്…
തല്‍ക്കാല ദുനിയാവു കണ്ടു നീ മയങ്ങാതെ...
എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ...
നീ എപ്പോഴും മൂളി നടക്കാറുള്ള ആ പാട്ടു ഒരിക്കല്‍ ക്ലാസ്സിലെ ഒഴിവു പിരിയഡില്‍ നീ എല്ലാവരും കേള്‍ക്കെ പാടിയപ്പോള്‍ ഞാന്‍ അതു കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചു..
എനിക്കറിയില്ലായിരുന്നു നീ നിന്നെ കുറിച്ചു തന്നെയാണു പാടിയതെന്ന്….
അന്നു ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു പത്ത് ദിവസത്തെ അവധിക്കു ഞാന്‍ വീട്ടിലേക്കു പോകാന്‍ നേരം യാത്ര പറയാന്‍ നിന്റെ അരികിലേക്കു വന്നപ്പോള്‍ ഞാന്‍ നിന്റെ കണ്ണില്‍ ഒരിക്കലും കാണാത്ത കണ്ണുനീര്‍ കണ്ടു..അന്നു ഞാന്‍ നിന്നോട് ചോദിച്ചു...എന്താടാ..?നീ എന്തിനാ കരയുന്നത്…?അന്നെങ്കിലും നിനക്കു പറയാമായിരുന്നു.. നിന്റെ ജീവിതത്തിലെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നു…ഒന്നും പറയാതെ നീ നിറകണ്ണുകളോടെ ഒരു ചെറു പുന്ചിരിയുമായി നീ എന്നെ യാത്രയാക്കി…അന്നു ഞാന്‍ കരുതിയില്ല അതു നമ്മുടെ അവസാനത്തെ യാത്ര പറച്ചിലാണെന്ന്…
എന്റെ കണ്ണിനു ചെറിയ മങ്ങല്‍ പോലെ..
എന്റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു..
ഞാന്‍ പതിയെ വീടിനു പുറത്തിറങ്ങി..ആരും കാണാതെ
എനിക്കു കുറച്ചു നേരം കരയണം...അതിനായ് ഒരിടം തേടി
ഞാനലഞ്ഞു..ആളൊഴിഞ്ഞൊരു മൂലയില്‍ ഞാനൊരിടം കണ്ടെത്തി.എന്റെ സങ്കടങ്ങള്‍ കണ്ണീരായി പുറത്തേക്കു ഒഴുകി വന്നു..പെട്ടെന്നാണു ആ വഴി ഒരാള്‍ കടന്നു വന്നത്..ഞാന്‍ വേഗം കണ്ണീര്‍ തുടച്ചു..ഹസീബിന്റെ ഒരയല്‍വാസിയായിരുന്നു അത്. അയാളോട് ഞാന്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു..അയാള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ സ്തബ്ധനായി നിന്നു...
ഹസീബിനു ഈ അസുഖം തുടങ്ങിയിട്ടു നാളുകളേറെയായി എന്നും..
ഇടക്കിടെ ഹോസ്പിറ്റലില്‍ പോയി ട്രീറ്റ്മെന്റ് നടത്തുമെന്നും...
മയ്യിത്ത് പള്ളിലേക്ക് കൊണ്ടു പോകും മുന്പ് എനിക്കൊന്നു കൂടി ഹസീബിനെ കാണണമെന്നു
തോന്നി..ഞാന്‍ വീണ്ടും വീടിനകത്തേക്കു കയറി...ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക്...
അപ്പോഴാണു എനിക്ക് രെഹനയെ ഓര്‍മ്മ വന്നത്..
ഞാന് ചുറ്റും കണ്ണോടിച്ചു..എവിടെ രെഹന…?ഒരു മാത്ര ഞാന് കണ്ടു.. ഒരു ഭ്രാന്തിയെ പോലെ തലമുടിയെല്ലാം പാറി പറന്നു ഒരു നിര്ജീവമായ ശരീരവുമായി…..മരവിച്ച മനസ്സുമായി..ഒരു തുള്ളി കണ്ണുനീര് പോലും പൊടിയാത്ത കണ്ണുകളുമായി അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന രെഹനയെ...
ഹസീബിന്റെ എല്ലാമെല്ലാമായിരുന്നവള്..അവള്ക്കുമങ്ങിനെ തന്നെയായിരുന്നു.. അധിക നേരം എനിക്കാ കാഴ്ച്ച കണ്ടു നില്ക്കാനാവാതെ നിറകണ്ണുകളോടെ ഞാന് പിന്തിരിഞ്ഞു നടന്നു…

പ്രിയ കൂട്ടുകാരാ..
നിന്റെ ഓര്‍മ്മകളില്‍ ഞാനിന്നും ജീവിക്കുന്നു...

22 comments:

 1. കൂട്ടുകാരന് ആദരാഞ്ജലികള്‍.

  ReplyDelete
 2. വിഷാദം തങ്ങിനില്‍ക്കുന്നു.
  ആശംസകള്‍.

  ReplyDelete
 3. പാവം കൂട്ടുകാരന്‍...ആത്മശാന്തി നേരുന്നു

  ReplyDelete
 4. മനസിനെ നോവിക്കുന്ന കഥ.

  ReplyDelete
 5. വേദനിച്ചു.
  കൂട്ടുകാരന്റെ ഓ‌ര്‍‌മ്മയ്‌ക്ക് മുന്‍‌പില്‍ ഒരു കവിത (മുരുകന്‍ കാട്ടാക്കടയുടെ) ഞാന്‍ സമര്‍പ്പിക്കുന്നു.

  ReplyDelete
 6. റേഡിയോ കേള്‍ക്കാതായെ പിന്നെ പണ്ടെങ്ങോ മറന്നു പോയ ഒരു പാട്ടാണിത്..
  "തല്‍ക്കാല ദുനിയാവു കണ്ടു നീ മയങ്ങാതെ...
  എപ്പോഴും മരണം നിന്‍ കൂടെയുണ്ട് മറക്കാതെ.."

  ഈ പോസ്റ്റു ഇന്നലെ വായ്ച്ചതാണ്.. പക്ഷെ അറിയാതെ ഇന്നും ഈ പാട്ട് മനസ്സില്‍ വന്നു; ഒപ്പം മിഴിനീര്തുള്ളിയും, പിന്നെ ആ പ്രിയ കൂട്ടുകാരനും..

  ReplyDelete
 7. ഇത് വെറും കഥയോ,അതോ അനുഭവമോ...?
  വിഷാദത്തിന്റെ അലയടികൾ വായനകാരനിലേക്കും പകരാനായി...കേട്ടൊ ഗെഡീ.

  ReplyDelete
 8. കൂട്ടുകാരന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .....എന്റെ കണ്ണുകള്‍ ഒന്ന് നന്നഞ്ഞുവോ ....??

  ReplyDelete
 9. ചില ബന്ധങ്ങള്‍ അങ്ങനെയാണു..
  വര്‍ഷങ്ങളുടെ ദൈര്‍ഘ്യമോ സാമീപ്യത്തിന്റെ നീണ്ട നാളുകളോ വേണ്‍ട ചിലതിനു..
  പക്ഷേ അവ നല്‍കുന്ന സൗഹൃദ സുഖം..തോളില്‍ കയ്യിട്ട് നടക്കുമ്പോള്‍ നാമറിയുന്നില്ല
  നല്ല സൗഹൃദത്തിന്റെ സുവര്‍ണ്ണ നിമിഷങ്ങളിലൂടേയാണു നാം പോയിക്കൊണ്ടിരിക്കുന്നതെന്നു..

  ചില ബന്ധങ്ങള്‍ നമുക്ക് കടപ്പാടുകള്‍ തീര്‍ക്കും..
  ചില ബന്ധങ്ങള്‍ മനസ്സില്‍ മുറിപ്പാടുകളും..

  എന്നാല്‍ ചിലത് ഇനിയൊരിക്കലും നമുക്ക് കണ്ടുപിടിക്കാന്‍ കഴിയാതെ പോകുന്ന
  ഒരു നല്ല ചങ്ങാതിയേ കുറിച്ചുള്ള സ്മരണകളും.

  താങ്കളുടെ ആ നല്ല സുഹൃത്തിന്റെ ഒര്‍മ്മക്ക് മുന്നില്‍.....!

  ReplyDelete
 10. ആത്മാവിനു നിത്യ ശാന്തി നേരുന്നു .....

  ReplyDelete
 11. താങ്കളുടെ ആ നല്ല സുഹൃത്തിന്റെ ഓർമകൾക്ക് മുന്നിൽ പ്രാർത്ഥനകളോടെ...!!

  ReplyDelete
 12. വായിച്ചപ്പോള്‍ ഉള്ളിലെവിടെയോ ഒരു നൊമ്പരം.. എത്ര നൈമിഷികമാണ് നമ്മുടെയൊക്കെ ജീവിതം..അല്ലെ??

  ReplyDelete
 13. ആദരാഞ്ജലികള്‍

  ReplyDelete
 14. ആ നല്ല സുഹൃത്തിന്റെ ഓര്‍മ്മകളിലൂടെ..

  ReplyDelete
 15. ചില സുഹൃത്തുക്കൾ ഇങ്ങനെയാണ്.

  അവർ മരിക്കുന്നേ ഇല്ല!

  ReplyDelete
 16. നൊമ്പരപ്പെടുത്തി

  ReplyDelete
 17. സഹപാഠിയുടെ ഓര്‍മ സങ്കെടപെടുത്തി

  ReplyDelete
 18. മരണം എല്ലാം കവര്‍ന്നെടുക്കുന്ന സത്യം... വായന വേദനയുയര്‍ത്തി.... വാക്കുകളില്‍ വേദന ആവോളം...

  ReplyDelete
 19. പിരിഞ്ഞു പോയ പ്രിയപ്പെട്ടവന്‍ ആത്മാവില്‍ ഒരു നൊമ്പരമായി നില്‍ക്കുന്നു ....

  ReplyDelete
 20. മരിക്കാത്ത ഓര്‍മ്മകള്‍ .

  നല്ല സമര്‍പ്പണം .

  ReplyDelete
 21. ഈ അനുഭവ കുറിപ്പ് വല്ലാതെ വേദനിപ്പിച്ചല്ലോ സുഹൃത്തെ ..

  ആ കൂട്ടുകാരന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ എന്റെയും രണ്ടു തുള്ളി കണ്ണുനീര്‍ .
  ഈ സുഹൃത് സ്മരണ വല്ലാതെ പിടിച്ചുലച്ചു കളഞ്ഞു !!!

  ReplyDelete
 22. വേദനിപ്പിച്ചല്ലോ..

  ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...