Thursday, May 10, 2012

ഇതെന്റെ പ്രണയമാണ്...



പ്രിയപ്പെട്ടവനേ...
ഇതെന്റെ പ്രണയമാണ്...എന്റെ കണ്ണില്‍ കൊളുത്തി
വെച്ചിട്ടും നീ കാണാതെ പോയത്, എന്റെ ചുണ്ടില്‍
വിറയാര്‍ന്നു നിന്നിട്ടും നീ അറിയാതെ പോയത്
അല്ലെങ്കില്‍ നീ എങ്ങിനെ അറിയാനാണ്, ഞാനൊരിക്കലും
എന്നെ നിനക്കെതിര്‍പാര്‍ത്തു നിര്‍ത്തിയിട്ടില്ലല്ലൊ
ഞാനെന്നും നിന്റെ പുറകെയായിരുന്നു...
നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുന്പോഴും
നിന്നെ പിന്തുടരുകയാണെന്നു വെറുതെ ഓര്‍ത്തു കൊണ്ട്..

15 comments:

  1. എന്റെ പ്രണയ വല്ലഭ ഈ മിനിക്കവികളിലൂടെ നീയ്യൊരു പ്രണയസാമ്രാജം കെട്ടിപ്പടുത്തിരിക്കുകയാണല്ലോ.....

    ReplyDelete
  2. ഞാന്‍ പ്രണയിച്ചു .. എന്റെ മുമ്പിലിരിക്കുന്ന ഡോക്യുമെന്റ്കളെ[DOCUMENTS, Working in Dubai], കീ ബോര്‍ഡുകളെ പിന്നെ മൗസിനെയും ..അതുകൊണ്ട് എനിക്ക് ജോലിയിലും കംബ്യുട്ടരിനോടും വലിയ താല്പര്യമാണ് ....എന്നാല്‍ ഞാന്‍ ഇതുവരെ ഒരു മനുഷ്യനെ പ്രണയിച്ചിട്ടില്ല..അതൊകൊണ്ട് എനിക്ക് ഒരു പ്രണയിനിയോ ഒരു നല്ല സുഹൃത്തോ ഇല്ല ....
    -WWW.THEMUSICPLUS.COM-
    ഞാന്‍ പേര് പറയാന്‍ ആഗ്രഹിക്കുന്നില്ലട്ടോ .അതുകൊണ്ട എന്റെ ബ്ലോഗിന്റെ പേര് കൊടുത്തെ ...അവനാണ് ഇപ്പോള്‍ എന്റെ നല്ല സുഹൃത്തു ..താങ്ങള്‍ക്കും ഞങ്ങളോടപ്പംകൂടാം
    എന്റെ സുഹൃത്തിനെ കാണാന്‍ മറക്കല്ലേ www.themusicplus.com അതല്ലെന്കില്‍ അവനു ഒരു കത്ത് അയക്കട്ടോ അവന്റെ അഡ്രസ്സ്: admin@themusicplus.com

    ReplyDelete
    Replies
    1. എന്റെ പ്രിയപ്പെട്ട മലര്‍വാടി സുഹൃത്തുക്കളെ ,
      സന്തോഷം കൂടുകൂടിയതിന്നു ...ഇല്ല ഈ സുഹൃക്കളെ ഞാന്‍ മറക്കില്ല ...എന്നെയും മറക്കാതിരുന്നാല്‍ മതി
      സ്നേഹംശംസകളോടെ
      - WWW.THEMUSICPLUS.COM

      Delete
  3. പുറകെ വേണ്ട..മുന്‍പേ നടക്കാം.
    കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  4. പറയാതെ പോകുന്ന പ്രണയവും
    അറിയാതെ അകലുന്ന പ്രണയവും
    എന്നും വേദന തന്നെയാണ്..

    വരികള്‍ നന്നായി.. ഭാവുകങ്ങള്‍.. :)

    ബ്ലോഗ്ഗില്‍ പുതിയ കഥ,
    "എനിക്കിപ്പോ കാണണം 'ഗാന്ധിജിയെ'...!!! "
    http://kannurpassenger.blogspot.in/2012/05/blog-post_10.html

    ReplyDelete
  5. കവിത ഇഷ്ടമായി. ആശംസകളോടെ

    ReplyDelete
  6. നീ നടന്ന വഴികളിലൂടെ ദിവസങ്ങള്‍ക്കു ശേഷം നടക്കുന്പോഴും
    നിന്നെ പിന്തുടരുകയാണെന്നു വെറുതെ ഓര്‍ത്തു കൊണ്ട്..


    ഇഷ്ടമായി

    ReplyDelete
  7. പ്രണയം അടുക്കുന്തോറും അകലുന്ന പ്രതിഭാസം... കൊതിച്ചിട്ടുണ്‌ട്‌ ഞാന്‍ ഒരുപാട്‌!!! പക്ഷെ അവളുടെ കാല്‍പ്പാട്‌ പിന്തുടര്‍ന്ന് നടക്കാനായിരുന്നു എന്‌റെ വിധി....

    ReplyDelete
  8. കവിതയിലും കൈവേച്ചോ ..?
    "ഇതെന്റെ പ്രണയമാണ്...എന്റെ കണ്ണില്‍ കൊളുത്തി
    വെച്ചിട്ടും നീ കാണാതെ പോയത്, എന്റെ ചുണ്ടില്‍
    വിറയാര്‍ന്നു നിന്നിട്ടും നീ അറിയാതെ പോയത്"


    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  9. നല്ല വരികൾ... കൊള്ളാമല്ലോ!!

    ReplyDelete
  10. അത്കൊണ്ട് ഇനിയൊരിക്കലും പറയാനുള്ള പ്രണയം പറയാന്‍ മറക്കരുത്. എതിര്‍പാര്‍ത്തു നിര്‍ത്താനും.

    ReplyDelete
  11. പറയാന്‍ മറന്ന പ്രണയങ്ങള്‍ ഓര്‍മകളിലേക്ക് ഓടിയെത്തുന്നു.......................:)

    വരികള്‍ ഗൊള്ളാം....

    ReplyDelete
  12. കവിത നന്നായി .. മലര്‍വാടി

    ആശംസകള്‍

    ReplyDelete
  13. പ്രണയമെന്നു തുടങ്ങി എന്തെഴുതിയാലും അത് വിരഹത്തില്‍ ചെന്നുടക്കുന്നതെന്തേ ..... ???? ഇന്നും അറിയില്ല ....
    ആശംസകള്‍ ...............

    ReplyDelete

സംഭാവനകള്‍ കൂമ്പാരമാകുമ്പോ പരിപാടികള്‍ ഗംഭീരമാകും....

കൂട്ടുകാരേ... സംഭാവന ദേ ഈ പെട്ടിയിലേക്കിട്ടോളൂ....ട്ടോ...